HOME
DETAILS
MAL
സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്
Web Desk
February 06, 2026 | 3:40 AM
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഇന്ന് മീഡിയ സെമിനാര്‍ നടക്കും. വേദി രണ്ടില്‍ രാത്രി ഏഴിന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം.കെ വേണു ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി അധ്യക്ഷനാകും. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ മോഡറേറ്ററാകും. പ്രമോദ് രാമന്‍, റജിമോന്‍ കുട്ടപ്പന്‍, അഭിലാഷ് മോഹന്‍, മുഹമ്മദ് അനീസ്, എം.പി പ്രശാന്ത്, കമാല്‍ വരദൂര്‍, പി.വി ജിജോ, ജലീല്‍ പട്ടാമ്പി എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും.
മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, എം.പിമാരായ ഷാഫി പറമ്പില്‍, ജോണ്‍ ബ്രിട്ടാസ്, നവാസ് ഗനി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, നജീബ് കാന്തപുരം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."