HOME
DETAILS

വരക്കലോരുടെ സ്മരണയിൽ ആത്മീയതയിലലിഞ്ഞ്...

  
Web Desk
February 06, 2026 | 3:47 AM

Immersed in spirituality in the memory of Varakalore

കുണിയ: ആദര്‍ശ വിശുദ്ധി നിറഞ്ഞ നൂറ്റാണ്ടിന് നാന്ദികുറിച്ച വരക്കലോരുടെ ജ്വലിക്കുന്ന സ്മരണകളിൽ സമസ്ത ശതാബ്ദി സമ്മേളന നഗരി ഇന്നലെ രാത്രി ആത്മീയതയിലലിഞ്ഞു. സാദാത്തുക്കളാലും പണ്ഡിതപ്രതിഭകളുടെ സാന്നിധ്യത്താലും പ്രഢമായ സദസില്‍ ഈറനണിഞ്ഞ കണ്ണുകളുമായി നാഥനിലേക്ക് കൈകളുയര്‍ത്തി ആമീന്‍ പറഞ്ഞാണ് പ്രബോധക സംഗമത്തിലെ കണ്ണികളായ 10,313 പേര്‍ ആദ്യദിനം പൂര്‍ത്തിയാക്കിയത്. 

ഖുര്‍ആന്‍ സൂക്തങ്ങളുടെയും ദിക്‌റുകളുടെയും നസീഹത്തുകളുടെയും ഈരടികളുയര്‍ന്ന അന്തരീക്ഷത്തിലേക്ക് സദസുകൂടി സമർപ്പിതമായപ്പോൾ ആത്മീയാനുഭൂതി പടർന്നു. ഖുര്‍ആന്‍ സന്ദേശങ്ങളും പ്രവാചകചര്യയുടെ പാഠങ്ങളും വേദിയില്‍ നിന്നുയര്‍ന്നപ്പോള്‍ സദസിലെ പുരുഷാരം പ്രാർഥനാ നിർഭരരായി. നിറകണ്ണുകളോടെയാണ് ആദ്യദിനത്തിലെ ക്യാംപിന് വിരാമമിട്ടത്.  
സമാപന പ്രാര്‍ഥനയ്ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മായില്‍ മുസ് ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ആമുഖ പ്രാര്‍ഥനയ്ക്ക് സഫ് വാന്‍ തങ്ങള്‍ രാമന്തളി നേതൃത്വം നല്‍കി. ടി.പി.സി തങ്ങള്‍ നാദാപുരം ആമുഖഭാഷണം നടത്തിയ ചടങ്ങില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹ്‌മദ് വിശിഷ്ടാതിഥിയായിരുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സംസാരിച്ചു. 

സമസ്ത കേന്ദ്ര മുശാവറാംഗങ്ങളായ ഡോ. പി.കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി തസ്‌കിയത്ത് വിഷയത്തിലും കെ.എം ഉസ്മാനുല്‍ ഫൈസി തോഡാര്‍ ദുആ, മഹത്വം, മാതൃക വിഷയത്തിലും ക്ലാസുകള്‍ നയിച്ചു. സുപ്രഭാതം സ്പെഷൽ സപ്ലിമെന്റ് ഡയരക്ടർ സുലൈമാൻ ദാരിമി ഏലംകുളം പാലത്തായി അഷ്റഫ് ഹാജിക്ക് നൽകി പ്രകാശനം നിർവഹിച്ചു. 
താജുദ്ദീന്‍ പടന്നയുടെ നന്ദിയോടെ ആത്മീയ സംഗമത്തിന് വിരാമമായി. സമസ്ത കേന്ദ്ര  മുശാവറാംഗം അബ്ദുൽ ഖാദിർ ഖാസിമി ബംബ്രാണ, അബ്ദുൽ സലാം ദാരിമി ആലം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ

Kerala
  •  2 hours ago
No Image

പുതുചരിത്രമെഴുതും പുരുഷാരം; മഹാക്യാംപ് ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്തു

Kerala
  •  2 hours ago
No Image

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

Kerala
  •  2 hours ago
No Image

സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്

Kerala
  •  2 hours ago
No Image

ധന്യം, ധാർമികോർജം

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ

Kerala
  •  2 hours ago
No Image

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്; കാര്‍ നിര്‍ത്താതെ പോയതായി പരാതി 

Kerala
  •  2 hours ago
No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  3 hours ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  4 hours ago