ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ
കുണിയ: ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി വിദ്യാർഥികൾ. സമസ്ത നൂറാം വാർഷകത്തോടനുബന്ധിച്ചുള്ള പവലിയനിലാണ് അക്കാദമിയിലെ അഞ്ച് വിദ്യാർഥികളുടെ ത്രഡ് ആർട്ട് കൗതുകമാവുന്നത്.
വരക്കൽ മുല്ലക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, കോട്ട അബ്ദുൽ ഖാദിർ മുസ്‌ലിയാർ, മുഹമ്മദലി ശിഹാബ് തങ്ങൾ, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ടി.കെ.എം ബാവ മുസ്‌ലിയാർ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, എം.എ ഖാസിം മുസ്‌ലിയാർ, കോട്ടുമല ബാപ്പു മുസ്‌ലിയാർ എന്നിവരെയാണ് ത്രഡ് ആർട്ടിൽ ഒരുക്കിയത്.
ഹിറാ ഗുഹയിൽ വച്ച് പ്രവാചകത്വം ലഭിക്കുന്നത് മുതൽ ഇസ്‌ലാം കേരളത്തിലെത്തിയത് വരെയുള്ള ചരിത്രം ഹ്രസ്വ രൂപത്തിൽ തെർമോകോളിലൂടെയും മറ്റും നിർമിക്കുകയും ചെയ്തിട്ടുണ്ട്. മക്ക, മദീന മസ്ജിദുകൾ, കേരളത്തിലെ ആദ്യ മസ്ജിദായ കൊടുങ്ങലൂർ ചേരമാൻ ജുമാമസ്ജിദ് അടക്കമുള്ളവയുടെ ചരിത്രവും ഇവിടെ ചേർത്ത് വായിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."