HOME
DETAILS

കുട്ടികൾ സമസ്തയെ അറിയും, എ.ഐ ഇന്ററാക്ടീവ് മാഗസിനിലൂടെ

  
February 06, 2026 | 4:02 AM

Children will learn about Samastha through AI interactive magazine

കുണിയ: അസ്മിയുടെ നേതൃത്വത്തില്‍ സമസ്ത കിഡ്‌സ് എന്ന പേരില്‍ എ.ഐ ഇന്ററാക്ടീവ് മാഗസിന്‍ പ്രകാശനം ചെയ്തു. സമസ്ത മഹാസമ്മേളന ഉദ്ഘാടന വേളയിൽ കെ.കെ.എം അഷ്‌റഫ് എം.എല്‍.എ ഷിയാസ് അഹമ്മദ് ഹുദവിക്ക് കൈമാറി  പ്രകാശനം നിര്‍വഹിച്ചു. അസ്മിയുടെ വൗ കിഡ്‌സ് മാഗസിന്റെ സമസ്ത വേര്‍ഷനാണ് സമ്മേളന നഗരിയില്‍ പ്രകാശനം ചെയ്തത്. സമസ്ത അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമ്മാനം എന്ന നിലയിലാണ് സുവനീറായി മാഗസിന്‍ പ്രകാശനം ചെയ്തത്.

കുട്ടികള്‍ക്ക് സമസ്തയെ ആശയവിനിമയത്തിലൂടെ പരിചയപ്പെടുത്തുന്നതാണ് മാഗസിന്‍. മാഗസിന്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കുട്ടികള്‍ക്ക് സംവേദനം നടത്താം എന്നതാണ് മാഗസിന്റെ പ്രത്യേകത. കുട്ടികള്‍ക്ക് ഒരു പേജ് വായിക്കുന്നതിലുപരി ആ പേജ് കാണാനും കേള്‍ക്കാനും പറയാനും ഉള്ള സൗകര്യങ്ങളാണ് മാഗസിനില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കളിച്ചു പഠിക്കാം എന്നതാണ് മാഗസിന്റെ പ്രധാന സവിശേഷത. അസ്മി മാഗസിന്‍ ഇന്ററാക്ടീവായി പരിഷ്‌കരിച്ച് ഇറക്കിയത് കഴിഞ്ഞ ജനുവരിയിലാണ്. ഇതിന്റെ പ്രകാശനം കോഴിക്കോട് വച്ച് നടന്നിരുന്നു. ഇനിയുള്ള മാസങ്ങളില്‍ പുതിയ പതിപ്പുകള്‍ ലഭ്യമായി തുടങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് ടെസ്‌ല ടവര്‍ മാജിക്; വൈദ്യുതി കൈമാറാം വായുവിലും

Kerala
  •  2 hours ago
No Image

പോഷക സംഘടനകൾ സമസ്തയുടെ തീരുമാനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണം: ജിഫ്‌രി തങ്ങൾ

Kerala
  •  2 hours ago
No Image

നൂതന കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ; ലക്ഷ്യം,പുതു ചുവട്

Kerala
  •  2 hours ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങൾക്ക് എതിരേ പ്രത്യേക നിയമം വേണം

Kerala
  •  2 hours ago
No Image

വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടുനിൽക്കണം

Kerala
  •  2 hours ago
No Image

ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ

Kerala
  •  2 hours ago
No Image

വരക്കലോരുടെ സ്മരണയിൽ ആത്മീയതയിലലിഞ്ഞ്...

Kerala
  •  2 hours ago
No Image

പുതുചരിത്രമെഴുതും പുരുഷാരം; മഹാക്യാംപ് ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്തു

Kerala
  •  2 hours ago
No Image

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

Kerala
  •  2 hours ago
No Image

സമ്മേളന നഗരിയില്‍ മീഡിയ സെമിനാര്‍ ഇന്ന്

Kerala
  •  2 hours ago

No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  5 hours ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  12 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago