വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടുനിൽക്കണം
കുണിയ: പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ് ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചും മുസ് ലിം സമുദായത്തില്‍ രംഗത്തുവരുന്ന പിഴച്ച ത്വരീഖത്തുകള്‍ക്കെതിരേ വിശ്വാസി സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
ശരീഅത്തിന് വിരുദ്ധമായ ആത്മീയത ഇസ് ലാമിലില്ലെന്നിരിക്കെ, ഉലമാക്കള്‍ കാണിച്ചുതന്ന പരിശുദ്ധമായ തസവ്വുഫിന്റെ വഴിയില്‍നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവര്‍ സമുദായത്തെ വഴിതെറ്റിക്കുകയാണ്.
ആത്മീയതയുടെ പേരില്‍ ശരീഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹീ നിയമങ്ങളെ നിസാരപ്പെടുത്തുന്നതുമായ ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഹ് ലുസുന്നയുടെ ശുദ്ധമായ ആത്മീയ പാതയില്‍ അടിയുറച്ചു നില്‍ക്കണമെന്നും നൂറാം വാര്‍ഷിക സമ്മേളനത്തിലെ ആത്മീയ സംഗമത്തില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അവതാരകനും അസ്ഗറലി ഫൈസി പട്ടിക്കാട് അനുവാദകനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."