ഇത് ടെസ്‌ല ടവര്‍ മാജിക്; വൈദ്യുതി കൈമാറാം വായുവിലും
കുണിയ: വായുവിലും വൈദ്യുതി കൈമാറാന്‍ സാധിക്കുമെന്ന ടെസ്് ല ടവര്‍ മാജിക് പരിചയപ്പെടുത്തി പാലക്കാട് വല്ലപ്പുഴ ദാറുല്‍ ഇസ്്ലാം ജൂനിയര്‍ കോളജ് വിദ്യാര്‍ഥികള്‍. വൈദ്യുതി പ്രവഹിക്കാന്‍ കേബിളുകള്‍ വേണമെന്നത് കേട്ടുപഴകിയ കഥയാണെന്നും അതില്ലാതെയും വൈദ്യുതി വിതരണം നടത്താമെന്നും ടെസ് ല ടവര്‍ സിദ്ധാന്തം അവതരിപ്പിച്ച് കുട്ടികള്‍ വിവരിക്കുമ്പോള്‍ കാഴ്ചക്കാരുടെ കണ്ണുതള്ളും. എന്നാല്‍ മുന്നില്‍ക്കാണുന്ന യാഥാർഥ്യം കെട്ടുക്കഥയല്ലെന്ന് കുട്ടികള്‍ വിവരിച്ച് നല്‍കുന്നതോടെ അതും സാധ്യമാണെന്ന് നമുക്ക് ബോധ്യമാകും.
അമേരിക്കൻ പൗരന്‍ നിക്കോള ടെസ്്ലയുടെ വിപ്ലവകരമായ കണ്ടെത്തൽ 'വാര്‍ഡന്‍ക്ലിഫ് ടവര്‍' അഥവാ 'ടെസ്്ല ടവര്‍' ആണ് കുട്ടികള്‍ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പികളില്ലാതെ വായുവിലൂടെ വൈദ്യുതി കൈമാറുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. ഇലക്ട്രോമാഗ്‌നറ്റിക് തത്വം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. മൊബൈല്‍ ഫോണിലേക്ക് സിഗ്‌നല്‍ വരുന്നത് പോലെ, വൈദ്യുതിയും വയര്‍ ഇല്ലാതെ വീടുകളില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിക്കോള ടെസ്്ല വിശ്വസിച്ചിരുന്നു. ഈ ആശയത്തിന്റെ ലഘു രൂപമാണ് എക്‌സ്‌പോയില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയിരിക്കുന്നത്. കമ്പികള്‍ ഇല്ലാതെ വൈദ്യുതി കൈമാറുന്ന വയര്‍ലെസ് ലോകം എന്ന വിദ്യയുടെ സാധ്യതകള്‍ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുക എന്നതാണ് എക്‌സ്‌പോയിലെ അവതരണത്തിലൂടെ വിദ്യാർഥികള്‍ ലക്ഷ്യമിടുന്നത്. മൊബൈലും ലാപ്‌ടോപ്പും എല്ലാം വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്ത് ടെസ്ല ടവറിന്റെ പ്രസക്തി വളരെ വലുതും പ്ലാസ്റ്റിക്, ചെമ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കുമെന്നും വിദ്യാർഥികള്‍ ഓർമിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."