HOME
DETAILS

കോർപറേറ്റ് പ്രീണനം തുടർന്ന് കേന്ദ്രം; എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി വായ്‌പ; ഒഴിവാക്കിയ കർഷകവായ്‌പ 1.67 ലക്ഷം കോടി മാത്രം

  
February 06, 2026 | 5:48 AM

Corporate appeasement followed by the Center Loans of 987 lakh crores were written off Farm loans of only 167 lakh crores were waived off

മുംബൈ: കർഷകരോടുള്ള അവഗണന തുടരുമ്പോഴും കോർപറേറ്റുകൾക്ക് കൈയയച്ച് സഹായം നൽകുന്നത് തുടർന്ന് കേന്ദ്ര സർക്കാർ. 2014 മുതൽ 2025 സെപ്റ്റംബർ 30 വരെ കോർപറേറ്റുകളുടെ 9.87 ലക്ഷം കോടി രൂപയുടെ വായ്പയാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്. അതേസമയം കർഷകർക്ക് വിട്ടുനൽകിയത് 1.67 ലക്ഷം കോടി രൂപയുടെ വായ്പ മാത്രം.

എഴുതിത്തള്ളിയ മൊത്തം വായ്മയിൽ 85.5 ശതമാനവും കോർപറേറ്റ് മേഖലയുടേതാണ്. കർഷകരുടെത് 14.5 ശതമാനം മാത്രവും. പരിസ്ഥിതി പ്രവർത്തകനും എം.പിയുമായ സന്ദ് ബൽബീർ സിങ് സീചെവാൾ ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ സർക്കാർ നൽകിയ മറുപടിയിലാണ് എഴുതിത്തള്ളിയ വായ്പയുടെ കണക്ക് വ്യക്തമാക്കിയത്. അതേസമയം, പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതിൽ 17% വായ്പ തിരിച്ചുപിടിച്ചതായി കേന്ദ്രം അറിയിച്ചു.

ആ എഴുതിത്തള്ളിയ മൊത്തം കോർപറേറ്റ് വായ്പകളിൽ 7.21 ലക്ഷം കോടി രൂപ വൻകിട വ്യവസായികളുടേതാണ്. ബാക്കി 2.65 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയ വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. അതേസമയം, കടക്കെണിയും വിളനാശവും കാലാവസ്ഥാ വ്യതിയാനവും മൂലം കർഷകർ വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ സർക്കാർ കടുത്ത അവഗണന തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോർപറേറ്റുകൾ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകൾ തിരിച്ചടക്കാതിരിക്കുമ്പോൾ സാമ്പത്തിക നയത്തിന്റെ പേര് പറഞ്ഞ് സർക്കാർ രഹസ്യമായി കടബാധ്യത എഴുതിത്തള്ളുകയാണെന്ന് സീചെവാൾ ആരോപിച്ചു. കൊവിഡ് കാലത്ത് വ്യവസായങ്ങളും ബിസിനസുകളും അടച്ചുപൂട്ടിയപ്പോൾ രാജ്യത്തുടനീളം ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പാക്കിയത് കാർഷിക മേഖലയായിരുന്നു.

അതേസമയം, 2023- 2024ൽ പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ 58.359 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പൊതു മേഖലാ ബാങ്കുകൾ 6.15 ലക്ഷം കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  7 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  7 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  7 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  7 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  7 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  7 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  7 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  7 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  7 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  7 days ago