HOME
DETAILS

ഇടിച്ചത് എന്റെ വണ്ടിയില്‍, നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍: മണിയന്‍പിള്ള രാജു

  
Web Desk
February 06, 2026 | 6:02 AM

maniyanpilla-raju-hit-and-run-accident-clarification

തിരുവനന്തപുരം: അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. ബൈക്ക് തന്റെ കാറിലാണ് വന്നിടിച്ചതെന്നും സുഖമില്ലാത്തതിനാലാണ് നിര്‍ത്താതെ പോയതെന്നും അദ്ദേഹം പറഞ്ഞു. 

'ബൈക്ക് യാത്രക്കാര്‍ അമിതവേഗതയിലായിരുന്നു. തന്റെ കാറിലാണ് ബൈക്ക് വന്നിടിച്ചത്. അത് സി.സി.ടിവിയില്‍ കാണാം. ഭാര്യ തനിച്ചായതിനാലാണ് നിര്‍ത്താതെ പോയത്. വാഹനം ഇടിച്ചപ്പോള്‍ താന്‍ ഭയന്നു. സുഹൃത്തുക്കളെ വിളിച്ച് അപ്പോള്‍ തന്നെ വിവരം പറഞ്ഞിരുന്നു. ആംബുലന്‍സ് ഏര്‍പ്പാടാക്കാനും പറഞ്ഞാണ് പോയത്. തനിക്ക് ചിക്കുന്‍ ഗുനിയയാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

 

ഇന്നലെ പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ രാജുവിന്റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ അദ്ദേഹം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അത് സി.സി.ടി.വിയില്‍ വ്യക്തമായി കാണാം.

അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ രാത്രി തന്നെ പൊലിസ് മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 

Malayalam actor Maniyanpilla Raju has responded to allegations that he fled the scene after a road accident in Thiruvananthapuram. The incident occurred near the Trivandrum Club at Vazhuthacaud when a bike carrying two youths allegedly collided with his car. The injured riders, identified as Nived Krishna and Sooraj, sustained serious injuries and are currently undergoing treatment at a private hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  2 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  2 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  2 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  2 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  2 days ago