HOME
DETAILS

കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചെന്ന് എഫ്.ഐ.ആര്‍

  
Web Desk
February 06, 2026 | 5:10 AM

maniyanpilla-raju-hit-and-run-case-arrest-fir-thiruvananthapuram

തിരുവനന്തപുരം: വാഹനാപകടത്തില്‍ നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു അറസ്റ്റില്‍. മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്. 

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.ഇന്നലെ പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ രാജുവിന്റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ അദ്ദേഹം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അത് സി.സി.ടി.വിയില്‍ വ്യക്തമായി കാണാം. 

അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ രാത്രി തന്നെ പൊലിസ് മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

Actor and producer Maniyanpilla Raju was arrested in connection with a hit-and-run road accident in Thiruvananthapuram. The incident occurred around 10 PM near the Trivandrum Club, Vazhuthacaud, when the car driven by Raju allegedly hit a motorcycle carrying two riders, Nived Krishna and Sooraj, causing them serious injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  4 days ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  4 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  4 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  4 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  4 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  4 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  4 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  4 days ago