HOME
DETAILS
MAL
കര്‍ണാടക ബന്ദ്: 60 ലക്ഷം കിലോ ചായപൊടി കെട്ടിക്കിടക്കുന്നു
backup
September 11 2016 | 01:09 AM
ഗൂഡല്ലൂര്‍: കാവേരി പ്രശ്നത്തെത്തുടര്‍ന്ന് കുന്നൂര് ലേല കേന്ദ്രത്തില്‍ കെട്ടികിടക്കുന്നത് 60 ലക്ഷം കിലോ ചായപൊടി. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയിലേക്ക് ചായപ്പൊടി എത്തിക്കാന്‍ കഴിയാത്തതാണ് ചായപ്പൊടി ലേല കേന്ദ്രത്തില്‍ കെട്ടിക്കിടക്കാന്‍ കാരണം. കുന്നൂരില്‍ നിന്ന് ബംഗ്ലൂരുവിലേക്കാണ് ചായപ്പൊടി കയറ്റി അയക്കുന്നത്.
എന്നാല്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം കാരണം കയറ്റുമതി അസാധ്യമായിരിക്കുകയാണ്. ബംഗളൂരുവില്‍ രണ്ടു തമിഴ്നാട് ലോറികള്‍ സമരക്കാര്‍ കത്തിച്ചിരുന്നു. അക്രമം ഭയന്ന് ലോറി ഉടമകള്‍ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാകുന്നില്ല. ബന്ധിപ്പൂര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ലോഡ് കയറ്റിയ നൂറുക്കണക്കിന് ലോറികളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."