HOME
DETAILS

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

  
Web Desk
February 08, 2026 | 9:43 AM

pinarayi-vijayan-criticises-centre-paddy-production-burden-claim

തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ധാന്യോല്‍പാദനം ആവശ്യത്തിലധികമാണെന്ന് ചൂണ്ടിക്കാട്ടി, കേരളം നെല്‍കര്‍ഷകര്‍ക്ക് നല്‍കിവരുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ട നടപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത?- മുഖ്യമന്ത്രി ചോദിച്ചു. 

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം  എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകനു നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉല്‍പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.  ഇത് കര്‍ഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. 

ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ  ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം. നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Chief Minister Pinarayi Vijayan has strongly criticised the Union government’s stance that increased paddy production is a burden on the country, calling it a challenge and an affront to farmers. His remarks come in response to a directive from the Union Finance Ministry asking Kerala to discontinue the additional incentive bonus provided to paddy farmers, citing excess grain production and storage costs to the public exchequer.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago