രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് കരാറെന്ന് പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണിത്. കരാറിന്റെ പൂര്‍ണ്ണരൂപം പാര്‍ലമെന്റില്‍ വെക്കണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയ്ക്കും, സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള പരുത്തി, നട്‌സ്, സോയബീന്‍ ഓയില്‍ തുടങ്ങിയ ഭക്ഷ്യ - കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയത് ഇന്ത്യന്‍ കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കീഴടങ്ങലാണെന്നും സി.പി.എം വിമര്‍ശിച്ചു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ ഇതിനോടകം തന്നെ ദുരിതത്തിലായ ഇന്ത്യന്‍ ആപ്പിള്‍ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. ആഭ്യന്തര വിപണിയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം തകര്‍ക്കാനേ ഉപകരിക്കൂ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്ലാത്തത് രാജ്യത്തെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നും സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
The CPI(M) Politburo has strongly criticised the India–US trade agreement, describing it as an attack on the country’s sovereignty. The party alleged that the deal would adversely affect India’s agricultural sector and economy, and demanded that the full text of the agreement be tabled in Parliament for discussion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."