HOME
DETAILS

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

  
Web Desk
February 08, 2026 | 10:27 AM

india-new-move-against-pakistan-chenab-sawalkote-mega-dam

ന്യൂഡല്‍ഹി: സിന്ധു നദീജല കരാറില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെ പാകിസ്താനോട് പുതിയ നീക്കവുമായി ഇന്ത്യ. ചെനാബ് നദിയില്‍ മെഗാ അണക്കെട്ട് പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരിലെ ഉധംപുര്‍, റംബാന്‍ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവല്‍ക്കോട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. 

ആദ്യഘട്ടത്തില്‍ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 450 മെഗാവാട്ടും ഉള്‍പ്പെടെ ആകെ 1,856 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനുമതി നല്‍കിയിരുന്നു. ഒന്‍പത് വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കുക. '

ചെനാബ് നദിയിയില്‍ ബാഗ്ലിഹാര്‍, സലാല്‍ പദ്ധതികള്‍ക്ക് ഇടയിലായാണ് നിര്‍മിക്കുക. ഈ മെഗാ പദ്ധതിക്കായി നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) ലിമിറ്റഡ് ഫെബ്രുവരി 5 ന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പദ്ധതി എത്രയും വേഗം കമ്മീഷന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ രീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണം ചെയ്തിരിക്കുന്നത്. ചെനാബ് നദീതടത്തിലെ മറ്റ് നാല് പ്രധാന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 2026 ഡിസംബറോടെ പക്കല്‍ ദുല്‍, കിരു പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാനും 2028 മാര്‍ച്ചോടെ ക്വാര്‍ പദ്ധതി പൂര്‍ത്തിയാക്കാനും റാറ്റില്‍ അണക്കെട്ടിന്റെ നിര്‍മാണം വേഗത്തിലാക്കാനുമാണ് നിര്‍ദേശം.

പദ്ധതികളില്‍ ഏറ്റവും പ്രധാനം കിഷ്ത്വാറിലെ പക്കല്‍ ദുല്‍ ജലവൈദ്യുത പദ്ധതിയാണ്. 1,000 മെഗാവാട്ട് ശേഷിയുള്ള ഇത് ചെനാബ് തടത്തിലെ ഏറ്റവും വലിയ പദ്ധതിയും, 167 മീറ്റര്‍ ഉയരമുള്ള ഇത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുമാണ്.

 

India is reportedly moving ahead with a major strategic infrastructure initiative against Pakistan by launching the Sawalkote mega dam project on the Chenab River, following its withdrawal from the Indus Waters Treaty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  5 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  5 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  5 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  5 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  5 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  5 days ago