HOME
DETAILS

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത മുന്നേറും

  
February 09, 2026 | 2:41 AM

Samastha will move forward with national and international missions

കുണിയ: കേരള മുസ് ലിംകളുടെ ആധികാരിക പണ്ഡിത പ്രസ്ഥാനത്തിന്റെ നൂറാം വാർഷികസമ്മേളനത്തിന് സമാപ്തിയാത് ദേശീയ, അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി. നൂറ് വർഷക്കാലം കേരളമുസ് ലിംകൾക്കിടയിൽ മതപ്രബോധന പ്രവർത്തനങ്ങളും വൈജ്ഞാനിക പ്രവർത്തനങ്ങളും നടത്തിയ സമസ്തയുടെ മുന്നേറ്റത്തെ  ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനുള്ള കർമപരിപാടികളാണ് ശതാബ്ദികാലത്ത് തുടക്കം കുറിച്ചത്. കേരളത്തിനു പുറമെ കർണാടകയിലും ദ്വീപുകളിലും എത്തിയ സമസ്തയുടെ വൈജ്ഞാനിക പ്രവർത്തനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇതിനകം വ്യാപിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ തമിഴകത്ത് ജാമിഅ കലിമ ത്വയ്യിബ, ഉത്തരേന്ത്യയിൽ സമസ്തയുടെ മദ്‌റസാ പ്രസ്ഥാനം, സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ഇവ കേരളേതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. 

ദേശീയ, അന്തർദേശീയ തലങ്ങളിൽ സമസ്തയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ശതാബ്ദി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. കേരളാ മാതൃകയിൽ ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെ കുറിച്ചും കേരളേതര സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ചുള്ള താൽപര്യവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. സമ്മേളനഭാഗമായി ഇന്നലെ രാവിലെ ഗ്ലോബൽ ഉലമാ കോൺഫറൻസ്  സംഘടിപ്പിച്ചിരുന്നു. അടുത്ത അഞ്ചുവർഷം നടപ്പിലാക്കുന്ന ശതാബ്ദി പദ്ധതിയാണ് അവതരിപ്പിച്ചത്. സമസ്ത നൂറാംവാർഷിക പദ്ധതിയായ സെന്റിനറി എജ്യുസിറ്റിയും ഇതിന് വഴിയൊരുക്കും. പ്രബോധന രംഗത്തും വിദ്യാഭ്യാസ രംഗത്തും സമസ്ത മാതൃകയൊരുക്കിയ വിദ്യാഭ്യാസ  പ്രവർത്തനങ്ങളും സംഘടനാ സംവിധാനങ്ങളും ദേശീയരംഗത്ത് വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ മുസ് ലിം മുന്നേറ്റത്തിന് ശക്തിപകരും. അന്താരാഷ്ട്ര രംഗത്ത് സമസ്ത ഇസ് ലാമിക് സെന്ററി (എസ്.ഐ.സി)ന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. നൂറാം വാർഷിക പഠനക്യാംപിൽ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള മലയാളികൾ എസ്.ഐ.സി നേതൃത്വത്തിലും കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു. സമസ്ത നൂറാം വാർഷിക പ്രചാരണത്തിന് രണ്ടുവർഷം മുൻപ് കർണാടകയിലെ ബംഗളൂരുവിലാണ് വേദിയൊരുങ്ങിയത്. കേരളത്തിന് പുറത്ത്  ബംഗളൂരു സമ്മേളനവും അന്താരാഷ്ട്ര തലത്തിൽ യു.എ.ഇയിൽ നടന്ന നൂറാം വാർഷിക പ്രചാരണ സമ്മേളനവും സൃഷ്ടിച്ച കരുത്തോടെ പുതിയ മുന്നേറ്റത്തിലേക്കുള്ള തയാറെടുപ്പോടെയാണ് സമസ്ത നൂറാം വാർഷിക സമ്മേളനം സമാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിനിമം വേതനം 40,000; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി 

Kerala
  •  7 days ago
No Image

യു.എ.ഇയിലേക്ക് ഇന്ന് 32 അധിക വിമാനങ്ങൾ: കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് | UAE Flight Updates

uae
  •  7 days ago
No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  7 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  7 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  7 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  7 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  7 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  7 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  7 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  7 days ago