HOME
DETAILS

കേരളത്തിന് ദാനം കിട്ടിയ ഭൂമി അനാഥം; വാരണാസിയിലും തെങ്കാശിയിലും കൈയേറ്റം

  
ഗിരീഷ് കെ. നായർ
February 09, 2026 | 2:57 AM

Land donated to Kerala is orphaned encroachment in Varanasi and Tengashi

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങൾ കേരളത്തിന് വച്ചുനീട്ടിയ ഭൂമിക്ക് സംരക്ഷണമൊരുക്കാതെ സർക്കാർ. അനാഥാവസ്ഥയിലുള്ള ഭൂമികൾ കൈയേറ്റക്കാരുടെ നിയന്ത്രണത്തിലാണിപ്പോൾ. ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കേരള സർക്കാരിന് സ്വന്തമായി ഭൂമിയും അതിഥി മന്ദിരങ്ങളും നിലവിലുണ്ട്. ഇവയിൽ പലതും അതത് സംസ്ഥാന സർക്കാരുകൾ അനുവദിച്ചതോ പണ്ട് മുതൽക്കേ കേരളത്തിന്റെ ഉടമസ്ഥതയിലുള്ളതോ ആണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പല ഭൂമികളും കൃത്യമായ സംരക്ഷണമില്ലാത്തതിനാൽ കൈയേറ്റ ഭീഷണി നേരിടുന്നതായി നിയമസഭയിലും സി.എ.ജി റിപ്പോർട്ടുകളിലും പരാമർശിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ വാരണാസിയിൽ ശിവാലയ എന്ന സ്ഥലത്ത് തീർത്ഥാടകർക്കായി കേരളത്തിന് 10 ഏക്കറിലധികം (10.175 ഏക്കർ) ഭൂമി അവി ടത്തെ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ഇതിന്റെ വലിയൊരു ഭാഗം കൈയേറിയ നിലയിലാണ്. അനധികൃത നിർമാണങ്ങൾ വ്യാപകമായി നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനടപടി സർക്കാർ ആലോചിക്കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ചെങ്കോട്ടയിൽ കേരളത്തിന് 14.38 ഏക്കർ ഭൂമി തമിഴ്‌നാട് സർക്കാർ നൽകിയിട്ടുണ്ട്. ഭൂമി ലഭിച്ച അന്നു മുതൽ തുടരുന്ന സർക്കാർ നിസംഗത കൈയേറ്റങ്ങൾക്ക് വഴിവെട്ടി. വർഷങ്ങളായി സം രക്ഷണമില്ലാത്തതിനാലാണ് ഇവിടെയും കൈയേറ്റങ്ങൾ നടക്കുന്നത്.

കർണാടകയിലെ നഞ്ചൻകോട്ട് കേരള വനം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള 5.93 ഏക്കർ ഭൂമിയിൽ അനധികൃത കൃഷിയും കൈയേറ്റങ്ങളും കാലങ്ങളായുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഭൂമി കൃത്യമായി നിരീക്ഷിക്കാൻ അവിടെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരില്ലാത്തത് കൈയേറ്റക്കാർക്ക് അവസരമാകുന്നു. പഴയ നാട്ടുരാജ്യങ്ങളുടെ കാലത്ത് ലഭിച്ച ഭൂമിയായതിനാൽ പലയിടത്തും ഉടമസ്ഥാവകാശ രേഖകൾ കൃത്യമായി പുതുക്കിയിട്ടില്ല. മതിലുകൾ കെട്ടി സംരക്ഷിക്കാത്തതും നിർമാണ പ്രവർത്തനങ്ങൾ നടത്താത്തതും ഭൂമി അന്യാധീനപ്പെടാൻ കാരണമെന്നാണ് ചൂണ്ടിക്കാണി ക്കപ്പെടുന്നത്.

അതേസമയം, ചിലയിടങ്ങളിലെ ഭൂമി സംരക്ഷിക്കുന്നുമു ണ്ട്. തമിഴ്‌നാട് കന്യാകുമാരിയിൽ കടൽത്തീരത്തോട് ചേർന്ന് കേരള സർക്കാരിന് സ്വന്തമായി 4.063 ഏക്കർ ഭൂമിയും അതിൽ കേരള ഹൗസ് എന്ന പേരിൽ വലിയ അതിഥി മന്ദിരവുമുണ്ട്. ന്യൂഡൽഹിയുടെ ഹൃദയഭാഗമായ ജന്തർമന്ദർ റോഡിലും സമീപത്തുമായി കേരളത്തിന് ഏക്കറുകളോളം ഭൂമിയുണ്ട്. കേരള ഹൗസ്, ട്രാവൻകൂർ ഹൗസ് (8.075 ഏക്കർ), കൊച്ചിൻ ഹൗസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ട്രാവൻകൂർ ഹൗസിലെ എട്ട് ഏക്കർ ഭൂമിയിൽ ഒരു കാലത്ത് ചില കൈയേറ്റങ്ങൾ നടന്നിരുന്നു. എന്നാൽ, പിന്നീട് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കർശനമാക്കുകയും ചെയ്തു. ട്രാവൻകൂർ കൊട്ടാരത്തിന്റെ 14 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൊട്ടാരം കുടുംബവും കേരള സർക്കാരും തമ്മിൽ ഇപ്പോഴും നിയമപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചെന്നൈയിൽ കെ.ടി.ഡി.സിയുടെ കീഴിലുള്ള കേരള ഹൗസ് അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്തുള്ള എല്ലാ ഭൂമികളുടെയും അതിരുകൾ നിശ്ചയിക്കാനും ഉടമ സ്ഥാവകാശം ഉറപ്പാക്കാനും ഡിജിറ്റൽ സർവേ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ ആലോചിക്കാൻ തുടങ്ങിയെന്നാണ് വിവരം. 2025 സെപ്റ്റംബറിൽ അവതരിപ്പിച്ച 'കേരള എക്‌സ് ലാൻഡ് റെഗുലറൈസേഷൻ ബിൽ' വഴി സർക്കാർ ഭൂമികൾ സംരക്ഷിക്കാനും കൈയേറ്റങ്ങൾ ഒഴിവാക്കാനുമുള്ള നിയമപരമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  12 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  12 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  12 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  12 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  12 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  12 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  12 days ago