HOME
DETAILS

സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ

  
February 09, 2026 | 3:57 AM

Kumbol Thangal as a gracious presence

കുണിയ: സമസ്ത ശതാബ്ദി സമാപന മഹാസമ്മേളനത്തിൽ സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ. ഉത്തര കേരളത്തിലെ ആത്മീയ തറവാട്ടിലെ കാരണവർ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളാണ് സമസ്തയുടെ നൂറ്റാണ്ടിന്റെ ചരിത്രസാക്ഷ്യത്തിന് നിറം പകരാനെത്തിയത്. അനുഗ്രഹങ്ങളുമായി അദ്ദേഹം ശതാബ്ദി സമ്മേളന വേദിക്കരികിലെത്തി. ഇതാദ്യമായല്ല കുമ്പോൽ തറവാട്ടിലെ കാരണവർ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലെത്തുന്നത്. 

സമസ്തയുടെ ശതാബ്ദി സമ്മേളനത്തിന് കാസർകോട് കുണിയയിൽ അരങ്ങൊരുങ്ങിയതു മുതൽ പല അവസരങ്ങളിലും ആ അനുഗ്രഹീത സാന്നിധ്യം നഗരിയിലുണ്ടായിരുന്നു. ആവശ്യമായ നിർദേശങ്ങൾ നൽകിയും പ്രാർഥനകൾകൊണ്ട് അനുഗ്രഹിച്ചും അദ്ദേഹം നേതാക്കൾക്കും പ്രവർത്തകർക്കും ഊർജം പകർന്നു. സമാപന സമ്മേളന നഗരിയിലും സെന്റിനറി ക്യാപ് നഗരിയിലും ഗ്ലോബൽ എക്‌സ്‌പോയിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. ആ സ്നേഹ സാന്നിധ്യം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സമസ്തയ്ക്ക് കരുത്ത് പകർന്നു. 
മുല്ലക്കോയ തങ്ങൾ നഗരിയിൽ പന്തലിന് കാൽനാട്ടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ മഹാന്മാർ വരാനുള്ളതാണ്, സമ്മേളന നഗരിയി വൃത്തിയാക്കണം- അദ്ദേഹം നിർദേശം നൽകി. ശതാബ്ദി സമ്മേളനത്തിന് തുടക്കംകുറിച്ച് സമസ്തയുടെ നൂറ് ത്രിവർണക്കൊടി വാനിലേക്കുയർന്നതിന്റെ തൊട്ടടുത്ത നിമിഷവും അദ്ദേഹം സമ്മേളന നഗരിയിലെത്തിയിരുന്നു. 
സമസ്തയുടെ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെയും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരെയും ആശ്ലേഷിച്ച് അദ്ദേഹം സമസ്തയോടുള്ള തന്റെ താൽപര്യം വ്യക്തമാക്കുകയും ചെയ്തു. ശംസുൽ ഉലമയുമായി കുമ്പോൽ തറവാട്ടിലെ പൂർവികർക്കുണ്ടായിരുന്ന അഭേദ്യമായ ബന്ധം ശംസുൽ ഉലമ നിലകൊണ്ട സമസ്തയെന്ന പ്രസ്ഥാനത്തോടും അതിന്റെ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളോടും അദ്ദേഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  4 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  4 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  4 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  4 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  4 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  4 days ago