HOME
DETAILS

മദ്യപാനത്തിനിടെ തര്‍ക്കം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

  
February 09, 2026 | 3:16 AM

migrant worker stabbed to death during brawl in muvattupuzha three detained

 

കൊച്ചി: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശിയായ രാകേഷ് ബഹ്‌റ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

മൂവാറ്റുപുഴയ്ക്ക് സമീപമുള്ള പേഴയ്ക്കാപ്പിള്ളിയിലാണ് അതിഥി തൊഴിലാളികളുടെ താമസസ്ഥലം. ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് സംഭവം നടന്നത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. ഇത് കൈയാങ്കളിയിലേക്ക് നീങ്ങുകയും പ്രതികള്‍ കത്തിയുപയോഗിച്ച് രാകേഷിനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

 

വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ മൂവാറ്റുപുഴ പൊലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. രാകേഷിന്റെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

An Odisha native was fatally stabbed by his roommates during a drunken brawl in Muvattupuzha, leading to the immediate detention of three suspects by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന് ദാനം കിട്ടിയ ഭൂമി അനാഥം; വാരണാസിയിലും തെങ്കാശിയിലും കൈയേറ്റം

Kerala
  •  2 hours ago
No Image

മുസഫർ നഗർ കലാപം; 23 പ്രതികളെ വെറുതെവിട്ടു

National
  •  2 hours ago
No Image

ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക; വിസ, റെസിഡൻസി ഇടപാടുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജി.ഡി.ആർ.എഫ്.എ ദുബൈ

uae
  •  2 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത മുന്നേറും

Kerala
  •  2 hours ago
No Image

ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും

Kerala
  •  2 hours ago
No Image

നൂറിൻ്റെ നായകൻ

Kerala
  •  2 hours ago
No Image

മഹാക്യാംപിന് ചരിത്രസമാപ്തി; സംഗമിച്ചത് 33,313 പേർ

Kerala
  •  2 hours ago
No Image

റിയാദ് വിമാനത്താവളത്തിൽ വൻ മാറ്റം; 16 മുതൽ ടെർമിനലുകൾ മാറുന്നു

Saudi-arabia
  •  2 hours ago
No Image

തുടർചർച്ച അട്ടിമറിക്കാൻ നീക്കം? ഇറാൻ-യു.എസ് ആണവ ചർച്ചക്ക് പിന്നാലെ നെതന്യാഹു യു.എസിലേക്ക്

International
  •  3 hours ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാർ; റഷ്യൻ എണ്ണ നിർത്തി; ഏപ്രിലിലേക്കുള്ള ഓർഡറുകൾ ഇന്ത്യൻ കമ്പനികൾ സ്വീകരിക്കുന്നില്ല

National
  •  3 hours ago