HOME
DETAILS

മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തിനൊപ്പം ശ്രീലേഖയില്ല

  
February 09, 2026 | 5:37 AM

bjp-councillors-delhi-visit-modi-dinner-srilekha-absent

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിക്ക് പുറപ്പെടുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സംഘത്തില്‍ ആര്‍ ശ്രീലേഖയില്ല. ദീര്‍ഘനേരം ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്താമെന്നും ശ്രീലേഖ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം,. ഇന്ന് രാവിലെ 12.15 ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി  കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക് തിരിക്കുന്നത്. സ്വീകരണ ദിവസം ഡല്‍ഹിയില്‍ എത്താനാണ് ശ്രീലേഖ തീരുമാനിച്ചിട്ടുള്ളത്. 

ഫെബ്രുവരി 12നാണ് പരിപാടി. സംഘത്തിന് ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘത്തിന് സ്വീകരണം നല്‍കും. ബി.ജെ.പിക്ക് പുറമേ പിന്തുണ നല്‍കുന്ന സ്വതന്ത്ര കൗണ്‍സിലറും യാത്രയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 

അതേസമയം, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍ ഗോപനും സംഘത്തില്‍ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 

തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ കടുത്ത അമര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പി പൊതുസമ്മേളന വേദിയിലും ശ്രീലേഖ പരസ്യമാക്കിയിരുന്നു. വേദിയില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്തെങ്ങും പോകാതെയും സംസ്ഥാന നേതാക്കളുമായി മിണ്ടാതെയും മാറിനിന്ന ശ്രീലേഖയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.  പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വി.വി. രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കുമ്പോഴും, ആ പരിസരത്തേക്ക് പോലും പോകാതെ ശ്രീലേഖ തന്റെ ഇരിപ്പിടത്തില്‍ ഒറ്റയ്ക്ക് മാറിനിന്നു.

 

BJP councillors from the Thiruvananthapuram Corporation are travelling to Delhi to attend a dinner hosted by Prime Minister Narendra Modi. However, councillor R Sreelakha is not part of the group travelling by train, citing difficulty in undertaking a long journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  4 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  4 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  4 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  4 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  4 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  4 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  4 days ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  4 days ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  4 days ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  4 days ago