HOME
DETAILS

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു 

  
February 09, 2026 | 3:25 PM

speed limits reduced on three major roads in abu dhabi

അബുദബി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. എമിറേറ്റിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതിയുടേതാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നു.

അബുദബി - അൽ ഐൻ റോഡ് (E22): അൽ നഹ്ദ ഇന്റർചേഞ്ചിനും ബനിയാസ് ഇന്റർചേഞ്ചിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു.

സായിദ് സിറ്റി - മുഹമ്മദ് ബിൻ സായിദ് സിറ്റി (E22 ഭാഗം): ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജസ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറച്ചു.

അൽ റൗദ റോഡ് (E30): മുസഫയെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി വേഗത കുറച്ചു.

പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ റോഡുകളിലെ സ്പീഡ് സൈൻ ബോർഡുകൾ മാറ്റുന്നതിനും റഡാർ സംവിധാനങ്ങൾ പുതുക്കിയ വേഗതയ്ക്കനുസരിച്ച് ക്രമീകരിക്കുന്നതിനുമുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കി. ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾക്കും ഈ മാറ്റം ബാധകമാണ്.

റോഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്ന് ഗതാഗത സുരക്ഷാ സമിതി അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

abu dhabi authorities have reduced speed limits on three key roads to improve traffic safety and reduce accidents. motorists are advised to follow the updated limits to avoid fines and ensure smoother traffic flow.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago