HOME
DETAILS

ജീവിക്കാന്‍ അനുവദിക്കുന്നില്ല; രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

  
February 09, 2026 | 10:50 AM

man-dies-by-suicide-after-video-allegations-against-wife-mother-thiruvananthapuram

തിരുവനന്തപുരം: ഭാര്യയ്ക്കും അവരുടെ അമ്മയ്ക്കുമെതിരെ ആരോപണവുമായി സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം വീടിന്റെ കാര്‍പോര്‍ച്ചിലെ സീലിംഗ് ഹുക്കില്‍ പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയില്‍ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളില്‍ പിണങ്ങിയതായാണ് വിവരം. പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുറിപ്പിലുണ്ട്. പണം കൊടുക്കാനുള്ളവരുടെ പേരും കുറിപ്പിലുണ്ട്. കഴിഞ്ഞ ഒന്നരമാസമായി പ്രദീപ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. 

കഴിഞ്ഞ എട്ട് വര്‍ഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു പ്രദീപ്. രണ്ടാം ഭാര്യയും അമ്മയും ഹോട്ടലിന് മുന്‍വശമുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പ്. അസ്വഭാവിക മരണത്തിന് കേസെടുത്ത് മലയന്‍കീഴ് പൊലിസ് അന്വേഷണം ആരംഭിച്ചു. 

 

 

A 44-year-old man died by suicide after posting a video on social media alleging harassment by his second wife and her mother in Thiruvananthapuram. The deceased has been identified as Palazhi Pradeep, a resident of Green Villa Gardens, Ezhakkode, Vilavurkkal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  11 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  11 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  11 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  11 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  11 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  11 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  11 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  11 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  11 days ago