HOME
DETAILS

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

  
Web Desk
February 09, 2026 | 2:31 PM

kuwait central bank fraud alert social media investment scams

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രതാ മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക് (CBK). വ്യാജ നിക്ഷേപങ്ങൾ വാ​ഗ്ദാനം നൽകി പണം തട്ടുന്ന സംഘം സജീവമായതിനെത്തുടർന്നാണ് നിർ​ദേശം. ടെലിഗ്രാം ചാനലുകൾ, ഫിഷിംഗ് ലിങ്കുകൾ വഴി നിരവധി ചതിക്കുഴികൾ അടങ്ങിയിട്ടുണ്ടെന്നും പൊതുജനങ്ങളോട് പറഞ്ഞു.

ടിക് ടോക് വഴി റിയൽ എസ്റ്റേറ്റ് ഏജന്റ് കബളിപ്പിച്ചതിനെത്തുടർന്ന് ഇഷ്‌ബിലിയയിൽ വീട് വാടകയ്‌ക്ക് എടുക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയായ യുവാവിനും കുടുംബത്തിനും തട്ടിപ്പിലൂടെ നഷ്ടമായത്  100 ദിനാറാണ്. പണമടയ്ക്കാൻ ഒരു ലിങ്ക് അയച്ചുകൊടുത്ത് ലിങ്ക് വഴി പണമടയ്ക്കുകയായിരുന്നു. പിന്നീട് ഉടമയെ നേരിട്ട് കണ്ടപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയപ്പോഴാണ് സമാനമായ രീതിയിൽ മറ്റ് മൂന്ന് കുടുംബങ്ങൾ കൂടി പരാതി നൽകിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഏജന്റ് നൽകിയ സിവിൽ ഐ.ഡി വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. 

പൊലീസിന്റെ ജാ​ഗ്രതാ നിർദേശങ്ങൾ
    
*പണമടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
*വ്യക്തിഗത വിവരങ്ങളോ പണമോ നൽകുന്നതിന് മുൻപ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആധികാരികത    ഉറപ്പുവരുത്തുക.
* ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുക.

The Central Bank of Kuwait warns against rising financial fraud on social media, including Telegram investment scams. A family in Ishbiliya recently lost money to a fake real estate agent on TikTok using fraudulent links and IDs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  11 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  11 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  11 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  11 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  11 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  11 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 days ago