HOME
DETAILS

ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കുവൈത്ത് സർക്കാർ; നടപടി പാഠപുസ്തക ചോർച്ചയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ

  
February 09, 2026 | 1:48 PM

kuwait government suspends seven teachers following serious allegations

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ അച്ചടക്കവും ധാർമ്മികതയും ലംഘിച്ച സംഭവത്തിൽ ഏഴ് അധ്യാപകരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായി മൂന്ന് മാസത്തേക്കാണ് ഇവരെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. പ്രൊഫഷണൽ നിലവാരവും സുതാര്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി നൽകിയ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് നടപടി.

പാഠപുസ്തക ചോർച്ചയും മോശം പെരുമാറ്റവും സസ്പെൻഷനിലായവരിൽ മൂന്ന് അധ്യാപകർ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പുതിയ പാഠ്യപദ്ധതിയുടെ ഇലക്ട്രോണിക് ട്രയൽ പതിപ്പുകൾ പരസ്യപ്പെടുത്തിയവരാണ്. ഇത് പാഠ്യപദ്ധതി നിയന്ത്രണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റ് രണ്ട് അധ്യാപകർക്കെതിരെ സ്കൂൾ പരിസരത്ത് അധ്യാപക പദവിക്ക് നിരക്കാത്ത രീതിയിലുള്ള മോശം പെരുമാറ്റത്തിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ബാക്കിയുള്ള രണ്ട് കേസുകളിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിച്ചെന്ന ആരോപണത്തിലാണ് അധ്യാപകരെ അന്വേഷണത്തിന് വിധേയമാക്കിയത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്ന നിയമങ്ങൾക്കെതിരായ ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

the kuwait government has suspended seven teachers after serious allegations surfaced, including textbook leaks and student abuse. authorities have launched investigations, stressing zero tolerance toward misconduct and reaffirming commitments to student safety and academic integrity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago