HOME
DETAILS

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

  
Web Desk
February 09, 2026 | 2:40 PM

mandya suicide news mother and daughter found dead in malavalli

മാണ്ഡ്യ: 19-കാരിയായ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ, അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദളവായി കൊടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ശകുന്തള (43), മകൾ പ്രിയങ്ക (19) എന്നിവരാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മുത്തുരാജുവിനെതിരെ (35) പൊലിസ് കേസെടുത്തു.

ഭീഷണിയും മാനസിക പീഡനവും

അയൽവാസിയായ മുത്തുരാജു വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യുകയായിരുന്നു.പ്രിയങ്കയുടെ കുടുംബം ഇയാളുടെ ആവശ്യം നിരസിക്കുകയും പ്രിയങ്കയിൽ നിന്ന് അകന്നുനിൽക്കാൻ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കുടുംബം പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചു.പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ മുത്തുരാജു നിയന്ത്രണം വിട്ടു. പ്രിയങ്കയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കൊല്ലുമെന്നും ഫോണിലൂടെയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്തി.

ദാരുണ അന്ത്യം

പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ ഭീഷണി കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി. ഗ്രാമത്തിൽ അപമാനിക്കപ്പെടുമോ എന്നും മുത്തുരാജു ഉപദ്രവിക്കുമോ എന്നുമുള്ള ഭയമാണ് ഇരുവരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലിസ് കരുതുന്നു. പ്രിയങ്കയുടെ പിതാവ് മഹേഷ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.

പൊലിസ് നടപടി

മഹേഷിന്റെ പരാതിയിൽ ഹാലഗുരു പൊലിസ് മുത്തുരാജുവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാൻ പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  6 days ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  6 days ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  6 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  6 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  6 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  6 days ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  6 days ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  6 days ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  6 days ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  6 days ago