HOME
DETAILS

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

  
February 09, 2026 | 5:20 PM

india-us trade deal 2026 controversy over russian crude oil

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ നയം വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി തീരുമാനങ്ങൾ പൂർണ്ണമായും ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറിയുടെ വിശദീകരണം:

തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.ഇന്ത്യ ഒരു പ്രത്യേക രാജ്യത്തെ മാത്രം എണ്ണയ്ക്കായി ആശ്രയിക്കില്ല. ഊർജ്ജ ലഭ്യത, ന്യായമായ വില, വിതരണത്തിലെ വിശ്വാസ്യത എന്നിവയാണ് ഇന്ത്യയുടെ മുൻഗണനകൾ.എണ്ണ വാങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് എണ്ണക്കമ്പനികളാണ്. വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തി അവർ ആവശ്യമായ തീരുമാനങ്ങൾ എടുക്കും.റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മിസ്രി നേരിട്ട് മറുപടി നൽകിയില്ലെങ്കിലും, ഇന്ത്യ ഡസനിലധികം രാജ്യങ്ങളിൽ നിന്ന് നിലവിൽ എണ്ണ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എണ്ണക്കമ്പനികൾ പിന്മാറുന്നു?

അതേസമയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ എണ്ണ കരാറുകളിൽ നിന്ന് വിട്ടുനിൽക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ നേരത്തെ നിശ്ചയിച്ച ചില വിതരണങ്ങൾ നടക്കുമെങ്കിലും ഏപ്രിൽ മുതൽ റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് കമ്പനികളുടെ നീക്കം.

പാർലമെന്റിൽ പ്രതിഷേധം

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ (Trap Deal) പേരിൽ മോദി സർക്കാർ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി.ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണോ റഷ്യൻ എണ്ണ വേണ്ടെന്നു വെച്ചത് എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു.

യുഎസ് കരാർ രാജ്യത്തിന് ഗുണകരമാണെന്ന് പ്രധാനമന്ത്രി പറയുമ്പോഴും, റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവർ കൃത്യമായ മറുപടി നൽകിയിട്ടില്ല.അമേരിക്കൻ തീരുവകളിൽ നിന്ന് ഇളവ് ലഭിക്കാൻ റഷ്യൻ എണ്ണ ഉപേക്ഷിക്കാമെന്ന് ഇന്ത്യ സമ്മതിച്ചുവെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാമനപുരത്ത് ഒരു വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

International
  •  4 days ago
No Image

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Kerala
  •  4 days ago
No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  4 days ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  4 days ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  4 days ago