HOME
DETAILS

ഹൈഡ്രജന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയുമായി ഒമാന്‍

  
February 09, 2026 | 1:25 PM

oman plans hydrogen powered electricity generation

 


മസ്‌കത്ത്: മലിനീകരണമില്ലാത്ത ഊര്‍ജ സ്രോതസുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ ഒമാന്‍ പരിഗണിക്കുന്നു. രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ പരിവര്‍ത്തന നയങ്ങളുടെ ഭാഗമായാണ് ഹൈഡ്രജന്‍ അധിഷ്ഠിത വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നീക്കം.

വൈദ്യുതിജല മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മലിനീകരണമില്ലാത്ത ഊര്‍ജ സ്രോതസായി ഹൈഡ്രജന്റെ സാധ്യതകള്‍ വിശദമായി പഠിച്ചുവരികയാണെന്ന് പബ്ലിക് സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

സോളാര്‍, കാറ്റ് തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ വൈദ്യുതി ഉല്‍പാദനത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കാര്‍ബണ്‍ ഉത്‌സര്‍ജനം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ദീര്‍ഘകാല ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഹൈഡ്രജന്‍ ഉല്‍പാദനം, സംഭരണം, ഗതാഗതം എന്നിവയ്ക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും ഒമാന്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വ്യവസായ മേഖലകളെയും കയറ്റുമതി കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്.

വിഷന്‍ 2040 ലക്ഷ്യങ്ങളുടെ ഭാഗമായി മലിനീകരണമില്ലാത്ത ഊര്‍ജ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം. ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം പ്രാവര്‍ത്തികമാകുന്നതോടെ, മലിനീകരണമില്ലാത്ത ഊര്‍ജ രംഗത്ത് ഒമാന്‍ ഒരു പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.

Oman is planning to generate electricity using hydrogen as part of its energy transition strategy, aiming to boost pollution-free energy and strengthen long-term energy security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  a day ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  a day ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  a day ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  a day ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  a day ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  a day ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  a day ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  a day ago