HOME
DETAILS

റൊണാൾഡോ പോയാൽ അതിന്റെ നഷ്ടം നിങ്ങൾക്ക് മാത്രമാണ്: പിന്തുണയുമായി ടോണി ക്രൂസ്

  
February 10, 2026 | 5:31 AM

german legend toni kroos talks about Cristiano ronaldo

അൽ നസറും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ സഊദി പ്രോ ലീഗിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജർമൻ ഇതിഹാസം ടോണി ക്രൂസ്. റൊണാൾഡോ അൽ നസർ വിടാൻ തീരുമാനിച്ചാൽ സഊദി പ്രോ ലീഗ് പിന്നീട് ആരും കാണില്ലെന്നാണ് ടോണി ക്രൂസ് പറഞ്ഞത്. സഊദി പ്രോ ലീഗ് ലോകത്തിൽ മികച്ച ശ്രദ്ധ നേടിയതിന് പിന്നിൽ റൊണാൾഡോ ആണെന്നും ജർമൻ ഇതിഹാസം വ്യക്തമാക്കി. ഫൂട്ട് മെർക്കാറ്റോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടോണി ക്രൂസ്. 

"സഊദി ലീഗ് ലോകത്തിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്റ്റ്യാനോ വരുന്നതിനു മുമ്പ് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഈ ലീഗിന് ഒരു ഇന്റർനാഷണൽ ശ്രദ്ധ കൊണ്ടുവന്ന ആ വ്യക്തിയെ അവർ അനാദരിക്കുകയാണ്. ഞാൻ നിങ്ങളോട് പറയുന്നു നാളെ റൊണാൾഡോ പോയാൽ ഈ ലീഗ് ഇനി ആരും കാണില്ല" ടോണി ക്രൂസ് പറഞ്ഞു.

നിലവിൽ 2027 വരെ റൊണാൾഡോക്ക് അൽ നസറുമായി കരാർ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇത് രൂക്ഷമായതോടെ താരം ക്ലബ് വിടാൻ ആലോചിക്കുന്നുവെന്നുമാണ് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അൽ നസറിനോട് പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും റൊണാൾഡോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു. റൊണാൾഡോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതർ പറഞ്ഞിരുന്നു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്.

As the dispute between Al Nassr and Cristiano Ronaldo continues, German legend Toni Kroos has warned the Saudi Pro League. Toni Kroos said that if Ronaldo decides to leave Al Nassr, no one will watch the Saudi Pro League anymore. The German legend also stated that Ronaldo is behind the Saudi Pro League gaining great attention in the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്

Cricket
  •  14 days ago
No Image

വീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത

Science
  •  14 days ago
No Image

1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ

Football
  •  14 days ago
No Image

ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

Kerala
  •  14 days ago
No Image

അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  14 days ago
No Image

'ആലിന്റെ പേര് എന്നും ഓര്‍മിക്കപ്പെടും; മന്‍കി ബാത്തില്‍ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി, രക്ഷിതാക്കള്‍ക്ക് അഭിനന്ദനം

Kerala
  •  14 days ago
No Image

'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം';  മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

Kerala
  •  14 days ago
No Image

ദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന്‍ പിടിയില്‍

uae
  •  14 days ago
No Image

ആഗോള താരിഫ് 10ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്; നീക്കം സുപ്രിം കോടതി വിധിക്ക് പിന്നാലെ 

International
  •  14 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും, പത്തോളം പേർക്ക് പരുക്കേറ്റു

Kerala
  •  14 days ago

No Image

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

National
  •  14 days ago
No Image

അഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി

International
  •  14 days ago
No Image

'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍ 

International
  •  14 days ago
No Image

ഒരു ദിവസം 20 രൂപ ലാഭം; മണ്‍പാത്ര വില്‍പ്പനക്കാരന് 1.25 കോടിയുടെ ജിഎസ്ടി നോട്ടിസ്..!

National
  •  14 days ago