HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞെത്തി യുവതി; ഒടുവിൽ സുരക്ഷാ ജീവനക്കാരുടെ പിടിയിൽ

  
February 13, 2026 | 12:17 PM

woman arrested for posing as doctor at thiruvananthapuram medical college

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ ഡോക്ടറുടെ വേഷം ചമഞ്ഞെത്തിയ യുവതി പിടിയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ന്യൂറോ സർജൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവേശിച്ച യുവതിയെ, വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു.

രാവിലെ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിയ യുവതി താൻ ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ആണെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരു ഡോക്ടർ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി.

സംശയം തോന്നിയ ഉടൻ ആശുപത്രി അധികൃതർ നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ നീക്കങ്ങൾ വ്യക്തമായത്. ലിഫ്റ്റിൽ അഞ്ചാം നിലയിലെത്തിയ ശേഷം പടവുകളിലൂടെ താഴെയിറങ്ങിയ യുവതി, കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടു.

പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരി ധരിച്ചെത്തിയ യുവതി, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വനിതാ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയുകയും മെഡിക്കൽ കോളജ് പൊലിസിന് കൈമാറുകയുമായിരുന്നു.

'ഇവ' എന്ന പേരിലാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. പെരുന്ന സ്വദേശിയായ ഇവർ നിലവിൽ പേരൂർക്കടയിലാണ് താമസിക്കുന്നതെന്ന് പൊലിസിനോട് പറഞ്ഞു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

a woman was caught posing as a doctor at thiruvananthapuram medical college after raising suspicion among staff. security personnel detained her following verification checks, prompting tighter monitoring and renewed focus on hospital safety protocols.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  7 days ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  7 days ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  7 days ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  7 days ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  7 days ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  7 days ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  7 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  7 days ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  7 days ago

No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  7 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  7 days ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  7 days ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  7 days ago