HOME
DETAILS

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

  
Web Desk
February 10, 2026 | 7:11 AM

penguin random house clarifies controversy over ex army chief naravanes memoir

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനിയുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി പബ്ലിഷിങ് കമ്പനി. പുസ്തകത്തിന്റെ ഒരു കോപ്പി പോലും തങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. പുസ്തകം ഇതുവരെ ഒരു ഫോര്‍മാറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് മ്പനിയായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പുറത്തു വിട്ട ഔദ്യോഗിക വിശദീകരണത്തില്‍ ഊന്നിപ്പറയുന്നു. 

പുസ്തകം രാഷ്ട്രീയ വിവാദമാവുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. കൈയെഴുത്തുപ്രതിയുടെ പ്രീ-പ്രിന്റ് പതിപ്പിന്റെ പ്രചരണത്തെക്കുറിച്ചുള്ള 'സമീപകാല പൊതുചര്‍ച്ചകള്‍ക്കും മാധ്യമ റിപ്പോര്‍ട്ടിംഗിനും' മറുപടി നല്‍കുകയാണെന്ന് പ്രസാധകര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

'പുസ്തകം പ്രസിദ്ധീകരണത്തിനായി പോയിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കട്ടെ. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ, അച്ചടിച്ചതോ ഡിജിറ്റല്‍ രൂപത്തിലുള്ളതോ ആയ പുസ്തകത്തിന്റെ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,' കമ്പനി വിശദീകരിക്കുന്നു.

നിലവില്‍ പ്രചാരത്തിലുള്ള പുസ്തകത്തിന്റെ ഏതൊരു പതിപ്പും പകര്‍പ്പവകാശ ലംഘനമാണെന്നും കമ്പനി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

''പ്രിന്റ്, ഡിജിറ്റല്‍, പി.ഡി.എഫ്, അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോര്‍മാറ്റില്‍, ഓണ്‍ലൈനിലോ ഓഫ്ലൈനിലോ, ഏതെങ്കിലും പ്ലാറ്റ്ഫോമില്‍, പൂര്‍ണ്ണമായോ ഭാഗികമായോ പ്രചാരത്തിലുള്ള പുസ്തകത്തിന്റെ ഏതൊരു പകര്‍പ്പും PRHI യുടെ പകര്‍പ്പവകാശ ലംഘനമാണ്. അത് ഉടനടി നിര്‍ത്തലാക്കണം,'' അതില്‍ പറയുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും പ്രചാരണം കണ്ടെത്തിയാല്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ഓര്‍മ്മക്കുറിപ്പിന്റെ പ്രസിദ്ധീകരിക്കാത്ത പതിപ്പ് ഓണ്‍ലൈനില്‍ പങ്കുവെക്കുന്നുണ്ടെന്ന ആരോപണത്തില്‍ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഈ പോസ്റ്റ് വരുന്നത്.

ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനിടെ ഓര്‍ക്കുറിപ്പില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചത് ഏരെ വിവാദത്തിനിടയാക്കിയിരുന്നു. സഭാ നടപടികള്‍ നിര്‍ത്തി വെക്കുന്നിടം വരെ എത്തിയിരുന്നു പ്രശ്‌നങ്ങള്‍. 

പിന്നീട് പാര്‍ലമെന്റ് സമുച്ചയത്തില്‍ ഗാന്ധി പുസ്തകത്തിന്റെ ഒരു പകര്‍പ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതും  സഭയില്‍ വലിയ ബഹളത്തിന് കാരണമായി. ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് വരെ എത്തിച്ചു പ്രശ്‌നങ്ങള്‍. 

അംഗീകൃത അതോറിറ്റികളില്‍ നിന്ന് ആവശ്യമായ ക്ലിയറന്‍സ് ഇല്ലാതെയാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ പി.ഡി.എഫ് പകര്‍പ്പുകള്‍ ചില വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

amid controversy surrounding former army chief general manoj mukund naravane’s memoir, penguin random house india clarified that the book has not been published in any format and warned that circulating copies are a copyright violation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  10 days ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  10 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  10 days ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  10 days ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  10 days ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  10 days ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  10 days ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  10 days ago
No Image

സുഖോയ് അപകടം: കാണാതായ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി; രാജ്യത്തിനായി ജീവൻ വെടിഞ്ഞത് രണ്ട് ധീരസൈനികർ

National
  •  10 days ago
No Image

ബഹ്‌റൈനിലെ മആമീറില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം

bahrain
  •  10 days ago