HOME
DETAILS

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

  
Web Desk
February 11, 2026 | 3:12 AM

thiruvalla spa rape case fourth accused arrested in pathanamthitta

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതിയായ വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയില്‍ നിന്നാണ് പ്രത്യേക പൊലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് ഇയാള്‍. ഇതോടെ കേസില്‍ പിടിയിലാവുന്ന നാലാമനാണ് പ്രശോഭ്. മൂന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കേസില്‍ മുഖ്യപ്രതിയായ മരണ സുബിന്‍, ബെര്‍ലിന്‍ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. കിരണ്‍, സജിന്‍ എന്നിവര്‍ ഇനിയും പിടിയിലാവാനുള്ളത്. 

യുവതിയുടെ മൊഴി അനുസരിച്ച് കേസില്‍ ആറ് പ്രതികളാണുള്ളത്. ശേഷിക്കുന്ന രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് പൊലിസിന്റെ പരിശോധന. അതേസമയം,  ചൊവ്വാഴ്ച പിടിയിലായ പ്രശോഭില്‍ നിന്ന് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിക്കും എന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടൊണ് പൊലിസ് കാണുന്നത്.

കേസിന്റെ അന്വേഷണസംഘം കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, മുഖ്യപ്രതി സുബിനെ പൂട്ടാന്‍ പൊലിസ് കാപ്പ നടപടികള്‍ വേഗത്തിലാക്കി. കാപ്പാ ശുപാര്‍ശ എസ്.പി കലക്ടര്‍ക്ക് കൈമാറി. ജയിലില്‍തന്നെ കിടത്താന്‍ നടപടിയായിട്ടുണ്ട്. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സ്പായിലെ അതിക്രമം.

കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 36കാരന്‍ വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസമാണ് ആലുവയില്‍നിന്ന് പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെ തിരുവല്ലയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ സുബിന്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ അതിന് കൂട്ടുനിന്നതിനാണ് വരുണ്‍ ഉള്‍പ്പെടെ പ്രതിയായത്. ബെര്‍ലിന്‍ ദാസ് എന്ന പ്രതിയെയും നേരത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ഗുണ്ടാപിരിവ് നല്‍കാത്തതിനാണ് സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിന്‍ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു സുബിനും കൂട്ടരും എന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

fourth accused arrested in thiruvalla spa rape case as police intensify search for remaining suspects. investigation expands outside kerala with kappa action initiated against main accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  8 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  8 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  8 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  8 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  8 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  8 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  8 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  8 days ago