HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

  
Web Desk
February 11, 2026 | 6:16 AM

former devaswom commissioner n vasu granted default bail in sabarimala gold smuggling case

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ാ വാസുവിനും സ്വാഭാവിക ജാമ്യം.  കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് വിധി. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു.  എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. വിവേചനം കാണിക്കാന്‍ സാധിക്കില്ലെന്നും  ഇന്ന് വിധി പറയുമെന്നും കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണകക്കൊള്ള കേസില്‍ ഇതുവരെ നാലു പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.  ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം മൂന്നു പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം തന്നെയാണ് ലഭിച്ചിരുന്നത്. 

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം വേണമെന്നാണ് ജയശ്രീയുടെ ആവശ്യം.

former devaswom commissioner and president n vasu granted default bail by kollam vigilance court in sabarimala gold smuggling case after 90 days of remand and delay in filing chargesheet.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

Kerala
  •  2 days ago
No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  2 days ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  2 days ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  3 days ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  3 days ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  3 days ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  3 days ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  3 days ago
No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  3 days ago