HOME
DETAILS

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

  
Web Desk
February 11, 2026 | 7:17 AM

four year old abducted and abandoned in mananthavady police intensify probe

മാനന്തവാടി: മാനന്തവാടി സ്റ്റേഷന്‍ പരിധിയില്‍ നാല് വയസ്സുകാരിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോയ ആള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്. മാനന്തവാടി കരിന്തിരിക്കടവില്‍ നിന്നും നാല് വയസുകാരിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി എട്ട് കിലോമീറ്ററോളം ദുരെ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലിസ് ശേഖരിക്കുന്നു. സിസിടിവി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കൂടാതെ ആ സമയം കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ക്യാമറകളും പൊലിസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഏഴിന് വൈകിട്ട് ആറു മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ മാനന്തവാടി, പെരുവക, കരിന്തിരിക്കടവ് , പുലിക്കാട്, കമ്മന , കുണ്ടാല, മാനാഞ്ചിറ, മൊക്കം, അഞ്ചാം മൈല്‍ , കാരക്കാമല, ചേര്യംകൊല്ലി , മുണ്ടക്കുറ്റി, പാലിയാണ , തരുവണ , പടിഞ്ഞാറത്തറ, ഭാഗങ്ങളിലൂടെ സഞ്ചരിച്ച പ്രൈവറ്റ്, കെ.എസ്.ആര്‍.ടി.സി, ടൂറിസ്റ്റ് ബസുകള്‍, ടാക്‌സി, പ്രൈവറ്റ് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ ഡാഷ് ക്യാമറയിലോ മേല്‍ പ്രദേശങ്ങളിലെ കടകളിലെയോ വീടുകളിലേയോ സി.സി ടി.വി കാമറകളിലോ റോസ് ഉടുപ്പ് ധരിച്ച പെണ്‍കുട്ടിയെ മുന്നിലിരുത്തി ബ്ലാക്ക് മെറ്റാലിക് സുസുക്കി ആക്‌സസ്-125 സ്‌കൂട്ടറില്‍ പച്ച കളര്‍ മേല്‍ വസ്ത്രവും വെള്ള പാന്റ്‌സും ധരിച്ച യുവാവ് സഞ്ചരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പൊലിസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കമ്മന, പുലിക്കാട് എന്ന സ്ഥലത്ത് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് തരുവണ, പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. മുടി പിന്നിലേക്ക് അല്പം നീട്ടി വളര്‍ത്തിയിട്ടുണ്ട്. മേല്‍ പറഞ്ഞ കളറിലുള്ള വസ്ത്രങ്ങളോ വാഹനമോ ഉപയോഗിക്കുന്നതുമായ ആളുകള്‍ അറിവില്‍ ഉണ്ടെങ്കില്‍ വിവരങ്ങള്‍ പൊലിസിനെ അറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പൊലിസ് അറിയിച്ചു. 

വിവരമറിയിക്കേണ്ട നമ്പര്‍

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ്  മാനന്തവാടി - 9497990131

ഇൻസ്പെക്ടർ ഓഫ് പൊലിസ്   മാനന്തവാടി- 9497987199

ഇൻസ്പെക്ടർ ഓഫ് പൊലിസ് വെള്ളമുണ്ട- 9497947248

സബ് ഇൻസ്പെക്ടർ, തലപ്പുഴ പി.എസ്- 9497947334

സബ് ഇൻസ്പക്ടർ, മാനന്തവാടി പി.എസ്- 9645376204

മാനന്തവാടി പി.എസ് 04935 240 232

 

police have intensified investigation after a four year old girl was abducted and later abandoned in mananthavady. cctv visuals are being collected and public asked to share any information.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 days ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 days ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  2 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  2 days ago