ഡിഗ്രിക്കാർക്ക് കലക്ടറാവാം; 2026 സിവിൽ സർവീസ് പരീക്ഷകൾക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ആർക്കൊക്കെ അപേക്ഷിക്കാം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ് സി) 2026ലെ സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി 04നാണ് ആദ്യ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 24ന് വൈകീട്ട് 6 മണിക്ക് മുൻപായി ഉദ്യോഗാർഥികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകണം.
ഒഴിവുകൾ
ഐ.എ.എസ് (IAS), ഐ.പി.എസ് (IPS), ഐ.എഫ്.എസ് (IFS) ഉൾപ്പെടെ വിവിധ സർവീസുകളിലായി ആകെ 1020 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രധാന തീയതികൾ
| നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത് | 04/02/2026 |
| അപേക്ഷ നല്‍കേണ്ട അവസാന തീയതി | 24/02/2026 - 6:00pm |
| പരീക്ഷ തീയതി | 24/05/2026 |
ഘട്ടങ്ങൾ
1- അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുക.
2. രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
3. ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
4. പ്രിലിംസ്, മെയിൻസ് പരീക്ഷകൾ.
പ്രിലിംസ് പരീക്ഷ
200 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് പ്രിലിംസ് പരീക്ഷക്ക് ഉള്ളത്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചോദ്യങ്ങളുണ്ടാവും.
പ്രിലിംസ് പരീക്ഷക്ക് വിജയിച്ചവർക്കായി മെയിൻസ് പരീക്ഷ നടത്തും. തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. ശേഷം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനങ്ങൾ നടത്തും.
ആർക്കൊക്കെ അപേക്ഷിക്കാം
21 വയസിനും 32 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ പ്രായം 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും വയസിളവ് അനുവദിക്കും.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർ 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. സ്ത്രീകൾ, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ https://upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. തുടർന്ന് ഫോട്ടോയും, ഒപ്പും അപ്ലോഡ് ചെയ്യണം.
സിവിൽ സർവീസ് വിഭാഗങ്ങൾ
- Indian Administrative Service
Indian Foreign Service
Indian Police Service
Indian Audit and Accounts Service, Group ‘A’
Indian Civil Accounts Service, Group ‘A’
Indian Corporate Law Service, Group ‘A’
Indian Defence Accounts Service, Group ‘A’
Indian Defence Estates Service, Group ‘A’
Indian Information Service, Group ‘A’
Indian Postal Service, Group ‘A’
Indian Post & Telecommunication Accounts and Finance Service, Group ‘A’
Indian Railway Management Service (Traffic), Group ‘A’
Indian Railway Management Service (Personnel), Group ‘A’
Indian Railway Management Service (Accounts), Group ‘A’
Indian Railway Protection Force Service, Group ‘A’
Indian Revenue Service (Customs & Indirect Taxes) Group ‘A’
Indian Revenue Service (Income Tax) Group ‘A’
Indian Trade Service, Group ‘A’ (Grade III)
Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Civil Service (DANICS), Group ‘B’
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Police Service (DANIPS), Group ‘B’
Pondicherry Civil Service (PONDICS), Group ‘B’
Pondicherry Police Service (PONDIPS), Group‘B’
union public service commission has released the notification for the 2026 civil services preliminary examination. the first notification was published on february 4, and candidates must complete registration and submit their application before 6 pm on february 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."