HOME
DETAILS

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

  
February 17, 2026 | 6:56 AM

Kusal Mendis achieved a rare feat in the T20 World Cup

ടി-20 ലോകകപ്പിൽ അപൂർവ നേട്ടം സ്വന്തമാക്കി ശ്രീലങ്കൻ താരം കുശാൽ മെൻ മെൻഡീസ്. ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയാണ് താരം അമ്പരപ്പിക്കുന്ന റെക്കോർഡ് കൈവരിച്ചത്. ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിൽ 38 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 51 റൺസാണ് കുശാൽ മെൻഡീസ് അടിച്ചെടുത്തത്. 

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അയർലാൻഡിനെതിരെ 43 പന്തിൽ പുറത്താവാതെ 56 റൺസും ഒമാനെതിരെയുള്ള മത്സരത്തിൽ 45 പന്തിൽ 61 റൺസും നേടിയാണ് മെൻഡീസ് തിളങ്ങിയത്. ഇതോടെ ടി-20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ശ്രീലങ്കൻ താരം ഇടം പിടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് മെൻഡീസ്.  

2010 ടി-2- ലോകകപ്പിൽ ലങ്കൻ ഇതിഹാസം മഹേള ജയവർധനയാണ് ഇത്തരത്തിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയത്. പിന്നീട് ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണ്. 2016 ടി-20 ലോകകപ്പിൽ അവസാന രണ്ട് മത്സരങ്ങളിലും 2021 ലോകകപ്പിലെ ആദ്യ മത്സരത്തിലും 50+ റൺസ് നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്. 2021 ടി-20 ലോകകപ്പിൽ പാകിസ്ഥാൻ താരം ബാബർ അസം, ഇന്ത്യൻ താരം കെഎൽ രാഹുൽ എന്നിവരും ഇത്തരത്തിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടി റെക്കോർഡുകൾ സ്വന്തമാക്കി.

അതേസമയം മത്സരത്തിൽ ഓസ്‌ട്രേലിയെ എട്ട് വിക്കറ്റിനായിരുന്നു ശ്രീലങ്ക വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 18-ാം ഓവറിൽ തന്നെ ശ്രീലങ്ക മറികടന്നു. ഈ തകർപ്പൻ വിജയത്തോടെ ശ്രീലങ്ക സൂപ്പർ-8ലേക്ക് മുന്നേറുകയും ചെയ്തു. മെൻഡീസിന് പുറമെ ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണർ പാതും നിസങ്കയുടെ തകർപ്പൻ പ്രകടനവും ലങ്കയ്ക്ക് ജയം അനായാസമാക്കി. 52 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. 10 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

അതേസമയം ഈ തോൽവിയോടെ ഓസീസിന്റെ സൂപ്പർ-8 പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ഓസീസ് ഇനി സൂപ്പർ-8 എട്ടിലെത്തുമോ എന്ന കാര്യം തീരുമാനമാകുക. വെള്ളിയാഴ്ച ഒമാനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ ജയിച്ചാലും ഓസീസിന് കാര്യം എളുപ്പമല്ല.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ശ്രീലങ്ക - സിംബാബ്‌വെ മത്സരത്തിൽ സിംബാബ്‌വെ ജയിച്ചാൽ ഓസ്ട്രേലിയ പുറത്താകും. അതേസമയം, സിംബാബ്‌വെ പരാജയപ്പെട്ടാൽ റൺറേറ്റ് അടിസ്ഥാനത്തിലാകും ഓസ്ട്രേലിയയുടെ വിധി നിശ്ചയിക്കപ്പെടുക. സിംബാബ്‌വെ മികച്ച റൺറേറ്റിൽ മുന്നിലെത്തിയാൽ ഓസ്ട്രേലിയ പുറത്താകും.

Sri Lankan batsman Kusal Mendis achieved a rare feat in the T20 World Cup. He achieved an astonishing record by scoring a half-century in his third consecutive match in the tournament. In the third match of the World Cup against Australia, Kusal Mendis scored 51 runs in 38 balls, including six fours and a six.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  4 days ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  4 days ago
No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  4 days ago
No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  4 days ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  4 days ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  4 days ago
No Image

പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്

Kerala
  •  4 days ago
No Image

അട്ടിമറിക്കപ്പെട്ട സച്ചാർ കമ്മിറ്റി ശുപാർശകൾ

Kerala
  •  4 days ago
No Image

ഖത്തറില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള സംഘം പിടിയില്‍; സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നീക്കം നടന്നതായി പൊലിസ്

qatar
  •  4 days ago
No Image

മുന്നോക്ക ജാതി സംവരണം; പ്രതിരോധിക്കേണ്ടത് വിദ്യാർഥി - യുവജനങ്ങൾ

Kerala
  •  4 days ago