HOME
DETAILS

ഇന്നുമുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം; സമരം ശക്തമാക്കി മെഡിക്കൽ കോളേജ് ഡോക്ടർമാർ

  
February 19, 2026 | 2:34 AM

the indefinite strike of medical college doctors led by the kerala government medical college teachers association kgmcta is intensifying

തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ്റെ  (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇന്നുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയ നടപടികളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും സംഘടന വിട്ടുനില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം.ടി, ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ്. എന്നിവര്‍ അറിയിച്ചു. 

സമരത്തെ തുടര്‍ന്ന് ഒ.പി.കളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെയും എത്തിയില്ല. പി.ജി. വിദ്യാർഥികളും ഹൗസ് സര്‍ജന്‍മാരുമാണ്  രോഗികളെ പരിശോധിച്ചത്. വിദ്യാർഥികളുടെ പഠനവും മുടങ്ങി. അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍, ഐ.സി.യു, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍, അടിയന്തര ലബോറട്ടറി സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക,  മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  6 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  6 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  6 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  6 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  7 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  7 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  7 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  7 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  7 days ago