HOME
DETAILS

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

  
February 19, 2026 | 3:15 AM

the chief ministers quick signature on the change in bar timings without the knowledge of the cabinet and the left wing convener

തിരുവനന്തപുരം: മന്ത്രിസഭയും ഇടുതുമുന്നണി കണ്‍വീനറും അറിയാതെ ബാര്‍ സമയമാറ്റത്തിന് മുഖ്യമന്ത്രിയുടെ അതിവേഗ കൈയൊപ്പ്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് തീരുമാനം എടുക്കുകയായിരുന്നു എന്നാണ് വിവരം. തീരുമാനം അറിയില്ലെന്ന് കണ്‍വീനര്‍ കൈമലര്‍ത്തിയതോടെ എല്‍.ഡി.എഫ് യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തനസമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്. ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പ്രാബല്യത്തിൽ വരുത്താൻ 2025 ഒക്ടോബറില്‍ നീക്കംതുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 29ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് വെറും ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. ഇതോടെ മറ്റ് നടപടികളെല്ലാം ശരവേഗത്തിലാവുകയും ചൊവ്വാഴ്ച ഗസറ്റ് വിജ്ഞാപനമായി സര്‍ക്കാര്‍ തീരുമാനം പുറത്തിറങ്ങുകയും ചെയ്തു. രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്. നേരത്തെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു സമയം.
വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എം.ഐ.സി.ഇ ടൂറിസം ഉള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തിക്കാം. ഇതിനായി വാര്‍ഷിക ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം അധികമായി നല്‍കേണ്ടിവരും.

The Chief Minister's quick signature on the change in bar timings without the knowledge of the cabinet and the left wing convener. It is reported that the Chief Minister took the decision on the matter directly. When the convener waved his hand that he was not aware of the decision, it became clear that the matter was not discussed in the LDF meeting.

 



 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  2 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  2 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  2 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  2 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  2 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  2 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  3 days ago