HOME
DETAILS

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

  
Web Desk
February 19, 2026 | 8:31 AM

former south korean president yoon suk yeol sentenced to life imprisonment over martial law declaration

സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളിന് ജീവപര്യന്തം. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപക്കേസിലാണ് ശിക്ഷ.യോളിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ 417-ാം നമ്പര്‍ കോടതി മുറിയില്‍ വെച്ചായിരുന്നു വിധിപ്രസ്താവം.

2024 ഡിസംബറിലാണ് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ യൂന്‍ അപ്രതീക്ഷിതമായി സൈനികനിയമം പ്രഖ്യാപിക്കുന്നത്. 'രാഷ്ട്രവിരുദ്ധ ശക്തികളെ' വേരോടെ പിഴുതെറിയാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം.  65 വയസ്സുള്ള യൂനിനെ   പിന്നീട് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും കലാപം മുതല്‍ നീതിനിഷേധം വരെയുള്ള നിരവധി കുറ്റങ്ങളില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. 

മൂന്ന് പതിറ്റാണ്ട് മുമ്പ് സൈനിക സ്വേച്ഛാധിപതി ചുന്‍ ഡൂ-ഹ്വാന് വധശിക്ഷ വിധിച്ച അതേ കോടതി മുറിയില്‍ വെച്ചാണ് യുന്‍ സുക് യോളിന്റെ വിധി പറയുന്നത് എന്ന പ്രത്യേകതയുണ്ട്. ചുന്‍ ഡൂ-ഹ്വാന്റെ മേല്‍ ചുമത്തിയ അതേ കുറ്റങ്ങള്‍ തന്നെയാണ് യോളിനെതിരെയും ചുമത്തിയിരിക്കുന്നത്. 

ദക്ഷിണ കൊറിയയില്‍ വധശിക്ഷയ്ക്ക് അനൗപചാരികമായ ഒരു നിരോധനം നിലവിലുണ്ട്. 1997 ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. യൂനിന്റെ ഭാര്യ കിം കിയോണ്‍-ഹീയെ, പ്രഥമ വനിതയായിരുന്നപ്പോള്‍ മോട്ടോഴ്സ് ഓഹരികളില്‍ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ രാഷ്ട്രീയ സഹായം നല്‍കിയതിനും ആഡംബര സമ്മാനങ്ങള്‍ സ്വീകരിച്ചതിനും തടവിലാണ്. മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും ഒരേസമയം ജയിലിലടച്ചത് ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.

former south korean president yoon suk yeol has been sentenced to life imprisonment for declaring martial law in december 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  9 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  9 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  9 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  9 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  9 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  9 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  9 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  9 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  9 days ago