HOME
DETAILS

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

  
Web Desk
February 19, 2026 | 9:51 AM

widespread raids a mere eyewash food safety department starved of staff as rank list remains a mockery

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളും അപകടങ്ങളും തുടർക്കഥയാകുമ്പോഴും, ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത ഉദ്യോഗസ്ഥ ക്ഷാമത്തിൽ. വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ട് പേർ മരിച്ച സംഭവത്തിന് പിന്നാലെ പരിശോധനകൾ കർശനമാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, പ്രായോഗികമായി ഇത് നടപ്പിലാക്കാൻ ആവശ്യമായ ജീവനക്കാർ വകുപ്പിലില്ലെന്നതാണ് യാഥാർഥ്യം. ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കിയെന്ന സർക്കാരിന്റെ വാദം ഇതോടെ പൊളിയുന്നു. 

സംസ്ഥാനത്തെ 5 ലക്ഷത്തോളം വരുന്ന ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ കുറഞ്ഞത് 500 ഫുഡ് സേഫ്റ്റി ഓഫീസർമാർ എങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ നിലവിൽ ആകെയുള്ളത് വെറും 170 പേർ മാത്രമാണ്. അതായത്, 3000 മുതൽ 10,000 വരെ സ്ഥാപനങ്ങൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കേരളത്തിലെ പ്രവർത്തനം.

1000 സ്ഥാപനങ്ങൾക്ക് ഒരു ഓഫീസർ വേണമെന്ന് കേന്ദ്ര ഏജൻസിയായ 'എഫ്.എസ്.എസ്.എ.ഐ' (FSSAI) നിർദ്ദേശം സംസ്ഥാനത്ത് കാറ്റിൽ പറത്തുകയാണ്. അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശയിൽ 10 തസ്തികകൾ മാത്രമാണ് സർക്കാർ അനുവദിച്ചത്.

ഭക്ഷ്യസുരക്ഷാ ഓഫിസർ (FSO) തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. 152 പേർ ഉൾപ്പെട്ട പട്ടികയിൽ നിന്ന് കേവലം രണ്ട് എൻ.ജെ.ഡി (NJD) ഒഴിവുകളിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിലോ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിലോ സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം.

പ്രതിവർഷം അഞ്ച് ലക്ഷം പരിശോധനകൾ നടക്കേണ്ട സ്ഥാനത്ത് നടക്കുന്നത് വെറും 73,571 എണ്ണം, അതായത് 14.71% മാത്രം. നിലവിലെ സാഹചര്യത്തിൽ ഒരു ഹോട്ടലിൽ പരിശോധന നടക്കാൻ മൂന്ന് വർഷത്തിലധികം കാത്തിരിക്കണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ 200-ലധികം ആളുകൾ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്. 

ഹോട്ടലുകളിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പരിശോധനകൾ വെറും പേരിന് മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.

 

 

Despite government claims of "widespread" food safety raids following recent tragic deaths in Vizhinjam, the department is struggling with a severe staff shortage. While 500 officers are needed to monitor Kerala's 5 lakh food outlets, only 170 are currently in service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  9 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  9 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  9 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  9 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  9 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  9 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  9 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  9 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  9 days ago