HOME
DETAILS

നെടുമങ്ങാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

  
February 19, 2026 | 3:28 PM

police register case against group of people who protested against the death of newborn due to medical negligence

തിരുവനന്തപുരം: നെടുമങ്ങാട് ചികിത്സാപിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലിസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും, കയ്യേറ്റം ചെയ്യെന്നും സൂപ്രണ്ട് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. നെടുമങ്ങാട് എസ്.ഐ മുഹ്‌സിന്‍ മുഹമ്മദിനാണ് അന്വേഷണച്ചുമതല. 

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. ഡോ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍. ഇവര്‍ക്കെതിരെ ചികിത്സാപിഴവിന് മുന്‍പും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കെതിരെ കുറ്റം തെളിയുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്‍പില്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. ബിന്ദു സുന്ദറിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ പൊലിസെത്തിയാണ് ഡോക്ടറെ സംഭവ സ്ഥലത്ത് നിന്ന് തിരികെ ആശുപത്രിയില്‍ എത്തിച്ചത്. 

police have filed a case against protesters following the death of a newborn due to medical negligence in nedumangad. the case was registered based on a complaint from the hospital superintendent against a group of identifiable individuals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  5 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  5 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  5 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  5 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  5 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  5 days ago