HOME
DETAILS

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

  
Web Desk
February 20, 2026 | 3:17 AM

kerala government medical college doctors strike enters fifth day op boycott continues pg doctors withdraw protest

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന് അഞ്ചാം ദിവസത്തില്‍. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ നിലവില്‍ വന്നിരിക്കുകയാണ്. ഒപിയിലും ഓപ്പറേഷന്‍ തിയേറ്ററിലും എത്താത്ത ഡോക്ടര്‍മാരുടെ ഹാജര്‍ വെട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഡോക്ടര്‍മാരുടെ പേര് നല്‍കാന്‍ കഴിഞ്ഞ ദിവസം വകുപ്പ് മേധവികളോട് ഡി എം ഇ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരുടെ കണക്ക് വകുപ്പ് മേധാവിമാര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. 

അതേസമയം, ഇന്നലെ മുതല്‍ അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത്. ഇതോടെ ശസ്ത്രക്രിയ തീയതിക്കായി കാത്തിരുന്ന രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒ.പിയിലെത്തിയ രോഗികള്‍ വലഞ്ഞു.

പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കുന്നത്. ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. മറ്റെല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളപരിഷ്‌കരണ കടിശ്ശിക നല്‍കുവാന്‍ ഉത്തരവായിക്കഴിഞ്ഞു. കൊവിഡ് മഹാമാരി സമയത്ത് മറ്റുള്ളവര്‍ വീട്ടില്‍ കഴിഞ്ഞപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ്. അക്കാലത്തുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് ഇപ്പോള്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്ന് കെ.ജി.എം.സി.ടി.എ. ആരോപിച്ചു.


പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് നടത്താനിരുന്ന ഒ.പി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു.
ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ പി.ജി ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്.

സ്റ്റൈപ്പന്‍ഡ് വര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സ്റ്റൈപ്പന്‍ഡ് കുടിശ്ശിക തീര്‍ക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടന്‍ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചര്‍ച്ചയില്‍ അറിയിച്ചു.

ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

government medical college doctors in kerala continue op boycott for the fifth day over salary revision arrears.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  6 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  6 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  6 days ago