HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ്; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

  
Web Desk
February 21, 2026 | 1:43 PM

shabari mala gold heist udf turns thantris arrest into political weapon vd satheesan demands probe under high court supervision

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കോടതി ജാമ്യം അനുവദിച്ചതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ്. നിരപരാധിയായ തന്ത്രിയെ സർക്കാർ ആസൂത്രിതമായി ബലിയാടാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

40 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന കോടതിയുടെ നിരീക്ഷണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തന്ത്രിയെ ജയിലിലടച്ചത് സർക്കാരിന്റെ കൃത്യമായ ഗൂഢാലോചനയാണെന്നും, കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ (SIT) വിശ്വാസ്യത നഷ്ടപ്പെട്ടതായും യു.ഡി.എഫ് ആരോപിക്കുന്നു.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് കണ്ഠരര് രാജീവര് ഇന്നലെ തുറന്നടിച്ചിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇപ്പോൾ സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേസ് അന്വേഷണത്തിൽ സർക്കാർ അനാവശ്യമായി ഇടപെട്ടുവെന്നും ആചാര സംരക്ഷണത്തിന് നിന്നതിനെതിരെയാണ് തന്ത്രിയോട് സർക്കാർ  അറസ്റ്റിന് ചെയ്തതെന്നും ആരോപണം ഉയർന്നു. തെളിവില്ലാതെ തന്ത്രിയെ പ്രതിചേർത്തത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന കാര്യമാണ്.

 

 

The UDF is intensifying its political attack against the Kerala government following the court's decision to grant bail to Sabarimala Thantri Kandararu Rajeevaru in the gold heist case. Highlighting the court's observation that there is a lack of evidence against the Thantri, Opposition Leader V.D. Satheesan has alleged a government conspiracy and demanded a High Court-monitored investigation into the arrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  5 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  5 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  5 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  5 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  5 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 days ago