തീർഥാടകർക്ക് കൈത്താങ്ങാകാൻ 'ദൈഫി'; മക്കയിൽ 5,200 വീൽചെയർ സേവകർക്ക് പരിശീലനം നൽകി
ജിദ്ദ: റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകർക്കും വയോധികർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനായി വീൽചെയർ സഹായികൾക്കുള്ള പ്രത്യേക പരിശീലനത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. 'ദൈഫി' (എന്റെ അതിഥി) എന്ന പ്രോഗ്രാമിലൂടെയാണ് 5,200 പേർക്ക് പരിശീലനം നൽകിയത്.
കഴിഞ്ഞ 12 ദിവസങ്ങളിലായി നടന്ന 49 പരിശീലന സെഷനുകളിലൂടെ ആകെ 5,200 വീൽചെയർ സഹായികളാണ് പരിശീലനം നേടിയത്. വീൽചെയർ ലീഡർമാർ, ഓർഗനൈസർമാർ, ഫീൽഡ് സൂപ്പർവൈസർമാർ എന്നിവർ ക്ലാസിൽ പങ്കെടുത്തു. തിരക്കുള്ള സമയങ്ങളിൽ അപകടസാധ്യതകൾ കുറച്ച് സുരക്ഷ ഉറപ്പാക്കാനുള്ള പ്രവർത്തന രീതികളും പരിശീലനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് സമാധാനത്തോടെ കർമ്മങ്ങൾ പൂർത്തിയാക്കാൻ പരിശീലനം ഏറെ സഹായകരമാകും.
The Grand Mosque authority completed the first phase of the 'Daifi' (My Guest) program, training 5,200 wheelchair assistants to enhance service quality, safety, and crowd management for pilgrims during the upcoming Ramadan season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."