HOME
DETAILS

അട്ടിമറിയില്ല; വിൻഡീസ് കൊടുങ്കാറ്റിൽ തകർന്ന് സിംബാബ്‌വെ

  
Web Desk
February 23, 2026 | 5:21 PM

west indies dominates zimbabwe in t20 world cup super 8 clash

മുംബൈ: ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ വിൻഡീസിന് ജയം. 108 റൺസിനാണ് വിൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടൽ ആണിത്. അതേസമയം, 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്തായി. 

മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്മെയർ, റോവമാൻ പവൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 34 പന്തിൽ 85 റൺസാണ് ഹെറ്റ്മെയർ അടിച്ചെടുത്തത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. പവൽ 35 പന്തിൽ 55 റൺസും സ്വന്തമാക്കി. നാല് വീതം ഫോറുകളും സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

സിംബാബ്‌വേയുടെ ബൗളിങ് നിരയിൽ റിച്ചാർഡ് എൻഗരവ, ബ്ലെസ്സിങ് മുസരബാനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രാഡ് ഇവാൻസ്, ഗ്രേം ക്രീമർ എന്നിവർ ഓരോ വിക്കറ്റും നേടി.

മത്സരത്തിൽ സിംബാബ്‌വേക്കായി ബ്രാഡ് ഇവാൻസ്, ഡിയോൺ മയേഴ്സ്, ക്യാപ്റ്റൻ സിക്കന്ദർ റാസ എന്നിവർ ബേധപ്പെട്ട പ്രകടനം പുറപ്പെടുത്തു. 20 പന്തിൽ നിന്ന് 43 റൺസെടുത്ത ബ്രാഡ് ഇവാൻസ് ആണ് സിംബാബ്‌വേയുടെ ടോപ് സ്കോറർ. ഡിയോൺ മയേഴ്സ് 28 റൺസും, ക്യാപ്റ്റൻ സിക്കന്ദർ റാസ 27 റൺസും നേടി പുറത്തായി. വിൻഡീസിനായി ​ഗുഡകേഷ് മോട്ടി റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഏകിയേൽ ഹൊസൈൻ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

West Indies secured a convincing 108-run win over Zimbabwe in their T20 World Cup Super 8 match, posting a mammoth 254/6 in 20 overs, the second-highest total in T20 World Cup history, and restricting Zimbabwe to 147 all out in 17.4 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago