HOME
DETAILS

കെ.പി ഗ്രൂപ്പ് മെഗാ വാക് ഇന്‍ ഇന്റര്‍വ്യൂ 28ന് ദേരയില്‍; 13 സൂപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചുകളിലും 15 റസ്റ്ററന്റ് ബ്രാഞ്ചുകളിലും വേക്കന്‍സികള്‍ | Jobs in Dubai

  
Web Desk
February 25, 2026 | 2:14 AM

KP Group to Hold Mega Walk-In Interview in Deira

ദുബൈ: ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.പി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കായി മെഗാ ഇന്റര്‍വ്യൂ ഈ മാസം 28ന് കെ.പി ഗ്രൂപ്പ് ഓഫിസില്‍ നടക്കും. ദേര ഗോള്‍ഡ് സൂഖ് മെട്രോക്ക് സമീപം ഷെറീന പ്ലാസ3ലെ ഓഫിസ് 204ല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് ഇന്റര്‍വ്യൂ.
ഫോര്‍ സ്‌ക്വയര്‍ കഫെ ആന്‍ഡ് റസ്റ്ററന്റ്, കെ.പി ചായ്, കെ.പി മാര്‍ട്ട് സൂപര്‍ മാര്‍ക്കറ്റ്, കെ.പി ഇന്റര്‍നാഷനല്‍ ജനറല്‍ ട്രേഡിങ്, കെ.പി റിയല്‍ എസ്റ്റേറ്റ്, കെ.പി മൊബൈല്‍സ് തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള, ആയിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന യു.എ.ഇയിലെ പ്രമുഖ വാണിജ്യ ശൃംഖലയാണിന്ന് കെ.പി ഗ്രൂപ്പ്.

കെ.പി മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെ 13 ബ്രാഞ്ചുകളിലേക്കായി മാനേജര്‍, സൂപര്‍വൈസര്‍, അക്കൗണ്ടന്റ്, കാഷ്യര്‍, ഡെലിവറി ബോയ്, ഇ സൈക്കിള്‍ ഡ്രൈവര്‍, വെയര്‍ ഹൗസ് ഹെല്‍പ്പര്‍, മെസ് കുക്ക് എന്നീ തസ്തികകളിലേക്കും 15ഓളം റസ്റ്ററന്റ് ബ്രാഞ്ചുകളിലെ മാനേജര്‍, സൂപര്‍വൈസര്‍, കാഷ്യര്‍, വെയ്റ്റര്‍ (ആണ്‍, പെണ്‍) ബാരിസ്ത് കം വെയ്റ്റര്‍, പൊറോട്ട ഷെഫ്, സ്‌നാക് മാസ്റ്റര്‍, ജ്യൂസ് ആന്‍ഡ് സാന്‍ഡ് വിച്ച് മേക്കര്‍, ചൈനീസ് ഷെഫ്, കോണ്ടിനെന്റല്‍ ഷെഫ്, ചാര്‍കോള്‍ ബാര്‍ബിക്യൂ മാസ്റ്റര്‍, ബൈക്ക് റൈഡര്‍, ഇസൈക്കിള്‍ റൈഡര്‍, ക്ലീനര്‍ എന്നീ തസ്തികകളിലേക്കുമാണ് ഇന്റര്‍വ്യൂ ഉണ്ടായിരിക്കുക.
 യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. 
[email protected] എന്ന ഇമെയില്‍ വഴിയും സൂപ്പര്‍ മാര്‍ക്കറ്റ് ഒഴിവുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് +7154 7367763 എന്ന നമ്പറിലും, റസ്റ്ററന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് +971561885464 എന്ന നമ്പറിലും വാട്‌സാപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്.

KP Group to Hold Mega Walk-In Interview in Deira
 
 

Summary: The KP Group, a prominent business network in the UAE, has announced a mega walk-in interview on February 28 to fill various vacancies across its 13 supermarket branches and 15 restaurant outlets.
Date: February 28
Time: 10:00 AM to 4:00 PM
Location: Office 204, Sherina Plaza-3, near Deira Gold Souq Metro Station, 

Sector Roles
Supermarket (KP Mart) Manager, Supervisor, Accountant, Cashier, Delivery Boy, E-cycle Driver, Warehouse Helper, Mess Cook.
Restaurants Manager, Supervisor, Cashier, Waiter/Waitress, Barista, Porotta Chef, Snack Master, Juice & Sandwich Maker, Chinese/Continental Chefs, BBQ Master, Bike/E-cycle Riders, Cleaner.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago