HOME
DETAILS

വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്‌യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  
Web Desk
February 26, 2026 | 1:21 AM

police remanded the ksu leaders who were arrested in the attack case against health minister veena george

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത കെഎസ് യു നേതാക്കളെ റിമാൻഡ് ചെയ്തു. കെഎസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍, വിവി അക്ഷയ്, ബിതുല്‍ ബാലന്‍, സിഎച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരെയാണ് രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ റിമാന്‍ഡ് ചെയ്ത്. 

'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 9 വകുപ്പുകളും റെയിൽവേ ആക്ട് പ്രകാരമുള്ള 2 വകുപ്പുകളും ഉൾപ്പെടെ 11 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേക്ക് പോകാനെത്തിയതായിരുന്നു മന്ത്രി. സ്‌പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌ പ്രതിഷേധവുമായി എത്തിയത്.

police remanded the ksu leaders who were arrested in the attack case against health minister veena george.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  14 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  14 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  14 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  14 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  14 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  14 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  14 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  14 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  14 days ago