HOME
DETAILS

'ആകാശത്തിന് പന്തലിടും, വയനാട്ടില്‍ കടല്‍' - പൊള്ളയായ വാഗ്ദാനങ്ങളെ പൊളിച്ച് ഒരു സ്വതന്ത്രന്‍; ഓര്‍മ്മകളിലുണ്ട് കലന്തന്‍ ഹാജി

  
Web Desk
April 04 2024 | 04:04 AM

Kalanthan Haji is in memories

കോഴിക്കോട്: വോട്ടര്‍മാരുടെ ഓര്‍മകളില്‍ നിറഞ്ഞ് വീണ്ടും കലന്തന്‍ ഹാജി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലായിരുന്നു കുറ്റ്യാടി ചെറിയകുമ്പളത്തെ കലന്തന്‍ ഹാജിക്ക് ഹരം. കുറ്റ്യാടിയിലേയും വടകരയിലേയും ഏതൊരാള്‍ക്കും സുപരിചിതന്‍. ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും നര്‍മം വിട്ടൊരു കളിയില്ല. 

ചില സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പൊള്ളയായ വാഗ്ദാനങ്ങളെ പച്ചയ്ക്ക് പരിഹസിച്ച് അദ്ദേഹം ഇറക്കുന്ന പ്രകടന പത്രികയും രസകരമായിരുന്നു. 'ആകാശത്തിനു പന്തലിടും, വയനാട്ടില്‍ കടല്‍, വടകരയില്‍ വിമാനത്താവളം, കുറ്റ്യാടിപ്പുഴ കടലാക്കും, ആനയ്ക്ക് റേഷനും പെന്‍ഷനും, കുറ്റ്യാടിയെ അന്താരാഷ്ട്ര നിലവാരമുള്ള മെട്രോപൊളിറ്റന്‍ സിറ്റിയാക്കും' ഇങ്ങനെപോകുന്നു പച്ചയായ പരിഹാസങ്ങള്‍.
സ്ഥാനാര്‍ഥിയെന്നതിലുപരി തെരഞ്ഞെടുപ്പ് രംഗത്തെ ആക്ഷേപ ഹാസ്യ കലാകാരന്‍കൂടിയായിരുന്നു ഹാജി. വടകരയില്‍ മത്സരിക്കുമ്പോള്‍ പോസ്റ്ററില്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി. 'കലന്തന്‍ ഹാജിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന്.

ഹാജിയുടെ രാഷ്ട്രീയ നര്‍മങ്ങള്‍ കേള്‍ക്കാനും കാണാനും നാട്ടുകാര്‍ എന്നും ഇഷ്ടപ്പെട്ടു. 1950 മുതല്‍ 59വരെ മുസ്ലിംലീഗിന്റെ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. 1959 ല്‍ മുസ്ലിംലീഗിനോട് വിടപറഞ്ഞു. വിമോചന സമരത്തിന് ലീഗ് നല്‍കിയ പരോക്ഷ പിന്തുണയില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടി വിട്ടത്. കുറച്ചുകാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രനായി മാറി.
1980കളിലെ ഒരു തെരഞ്ഞെടുപ്പ് വേള. ദേശീയ പാതയിലൂടെ പ്രചാരണ വാഹനവുമായി എത്തിയപ്പോള്‍ ചോറോട് റെയില്‍വേഗേറ്റ് അടച്ചിരിക്കുന്നു. മറ്റു വാഹനങ്ങളെ വെട്ടിച്ച് ജീപ്പ് നേരെ ഗേറ്റിനടുത്തേക്ക് ഏറ്റവും മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടു. ഗേറ്റ് തുറന്നയുടന്‍ ജീപ്പില്‍ നിന്നും അനൗണ്‍സ്മെന്റ്.
 ''പ്രിയപ്പെട്ട നാട്ടുകാരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി കലന്തന്‍ ഹാജിയിതാ കടന്നുവരികയാണ്''....  ഗേറ്റില്‍ കുടുങ്ങിയ വാഹനങ്ങളെ അകമ്പടി വാഹനങ്ങളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അവിടെയും തീര്‍ന്നില്ല രസം. ജീപ്പ് മെല്ലെ നീങ്ങുന്നതിനിടെ നാട്ടുകാരായ ചിലര്‍ വണ്ടിയുടെ അടുത്തെത്തി ഹാജി എവിടെയെന്ന് ചോദിച്ചു. മുഖം ഭാഗികമായി മറച്ച് അനൗണ്‍സ്മെന്റ് നടത്തുന്നയാള്‍ മെല്ലെ മുഖത്തെ തുണി മാറ്റി പറഞ്ഞു. ''ഞാന്‍തന്നെയാണ്  കലന്തന്‍ ഹാജി''
ഇന്നും കലന്തന്‍ഹാജിയുടെ തെരഞ്ഞെടുപ്പ് നര്‍മങ്ങള്‍ വടകരയുടെ തെരഞ്ഞെടുപ്പ് ഓര്‍മകളിലുണ്ട്. 

വോട്ടെടുപ്പ് ദിവസം ഭാര്യയോടും മക്കളോടും ഹാജിക്ക് ഒരു ഉപദേശമുണ്ട്. ''ഞാനൊഴികെ ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. എനിക്കുവേണ്ടി നാട്ടുകാരുടേയും നിങ്ങളുടേയുമെല്ലാം വോട്ടുകള്‍ കൂട്ടി ഭൂരിപക്ഷം ഓവറാക്കരുത്''.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഹാജി മത്സരിച്ചിരുന്നില്ല. നാട്ടുകാര്‍ പലവട്ടം നിര്‍ബന്ധിച്ചപ്പോഴും ''ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞിവെയ്ക്കു''ന്നതെന്നായിരുന്നു മറുപടി. വടകരയില്‍ നിരവധി തവണ അദ്ദേഹം സ്ഥാനാര്‍ഥിയായിട്ടുണ്ട്. വടകര, നാദാപുരം, മേപ്പയൂര്‍, പെരിങ്ങളം, കോഴിക്കോട് രണ്ട്, ഗുരുവായൂര്‍, കൊണ്ടോട്ടി അസംബ്ലി മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയായി. ഹാജി സ്ഥാനാര്‍ഥി വേഷം മതിയാക്കി  2009 സെപ്റ്റംബര്‍ 18നാണ് വിടപറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago