HOME
DETAILS

വാദങ്ങള്‍ പൊളിയുന്നു; സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍

  
February 26, 2026 | 12:25 PM

Arguments are collapsing the person seen in the visuals released by the CPIM is the ministers gunman

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മര്‍ദ്ദനമേറ്റെന്ന് കാണിക്കുന്നതായുള്ള സിപിഎം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങള്‍ പാളി. പാര്‍ട്ടി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് ഗണ്‍മാനാണെന്ന് തെളിഞ്ഞു. ഇതോടെ കരിങ്കൊടി പിടിച്ച കെഎസ്‌യുക്കാരന്‍ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്ന സിപിഎം വാദം പൊളിഞ്ഞു. 

കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്. സൈബര്‍ പ്രചാരണം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും രംഗത്ത് വന്നിരുന്നു. 

അതേസമയം പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്. കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

രക്തസമ്മര്‍ദ്ദം മരുന്നുകളാല്‍ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാന്‍ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരുക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് അലങ്കരിച്ച് ലക്ഷപ്രഭുവാകാം! ദുബൈയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹം; എങ്ങനെയെന്നറിയണ്ടേ?

uae
  •  2 hours ago
No Image

ഖസബില്‍ കൃത്രിമ മഴ സ്റ്റേഷന്‍; ജലസുരക്ഷ ശക്തിപ്പെടുത്താന്‍ ഒമാന്റെ പുതിയ നീക്കം

oman
  •  2 hours ago
No Image

മരപ്പാവകളും ആണിയുമായി ക്രൂര പീഡനം; ബാധയൊഴിപ്പിക്കാനെന്ന പേരിൽ 14-കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം; പേഡേ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ് | air india express

uae
  •  2 hours ago
No Image

ദുബൈയിൽ ഗതാഗതക്കുരുക്കിന് അറുതിയാകുന്നു; എട്ട് പ്രധാന കേന്ദ്രങ്ങളിൽ വമ്പൻ നവീകരണ പദ്ധതിയുമായി ആർ.ടി.എ

uae
  •  2 hours ago
No Image

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മ

Kerala
  •  2 hours ago
No Image

നെഞ്ചിന് തൊലിക്കട്ടി ഉണ്ടെന്നറിയാമെന്നായിരുന്നു പിണറായി അന്ന് പറഞ്ഞത്; ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ കല്ലേറ് ഓര്‍മിപ്പിച്ച് ചാണ്ടി ഉമ്മന്‍

Kerala
  •  2 hours ago
No Image

ലിങ്കിൽ ക്ലിക്ക് ചെയ്തു, സിം കാർഡ് പോർട്ട് ചെയ്തു; തിരുവനന്തപുരത്ത് വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 15 ലക്ഷം രൂപ

Kerala
  •  3 hours ago
No Image

അതിജീവനത്തിന് കരുത്തായി കോൺഗ്രസിന്റെ കൈത്താങ്ങ്; വയനാട്ടിൽ പുനരധിവാസ ഭവനങ്ങൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു

Kerala
  •  3 hours ago
No Image

ബാർ സമയപരിധി കൂട്ടിയത് ചോദ്യം ചെയ്ത് ഹരജി: മദ്യനയത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ആഞ്ഞടിച്ച് സി.ഐ.ടി.യു

Kerala
  •  4 hours ago

No Image

വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

Kerala
  •  6 hours ago
No Image

'ജുഡീഷ്യറിക്ക് മുറിവേറ്റു' പാഠപുസ്ത വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം; മാപ്പ് പറഞ്ഞാല്‍ മതിയാവില്ലെന്നും പരമോന്നത കോടതി 

National
  •  7 hours ago
No Image

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല: വി.ഡി സതീശന്‍

Kerala
  •  7 hours ago
No Image

കൊലപാതകമല്ല, സ്വാഭാവിക മരണം; അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ സംസ്‌കരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  7 hours ago
No Image

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി,രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ

Kerala
  •  5 hours ago
No Image

വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലേ?; പത്മപുരസ്കാരത്തിനെതിരെ ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ഹൈക്കോടതിയിൽ

Kerala
  •  5 hours ago
No Image

100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങി; തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കുടുംബം, കയ്യില്‍ കടം നല്‍കിയതിന്റെ രേഖകളും

National
  •  6 hours ago
No Image

വാട്‌സാപ്പ് ഉപയോഗത്തിൽ വൻ മാറ്റം: പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

Tech
  •  6 hours ago