HOME
DETAILS

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

  
April 02, 2026 | 2:04 AM

Home Voting Crosses One Lakh in Kerala Assembly Elections

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് വീട്ടിൽ തന്നെ വോട്ട് രേഖപെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യം വിനിയോഗിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത്‌ വീട്ടിൽ വോട്ടിലൂടെയും അവശ്യ സർവിസ്‌ ജീവനക്കാർക്കുള്ള തപാൽ വോട്ടിലൂടെയും ഇന്നലെ വരെ പോൾ ചെയ്തത്‌ 1,10,099 വോട്ടാണ്. 85 വയസിനു മുകളിൽ പ്രായമുള്ള 74,398 പേരും ഭിന്നശേഷിക്കാരായ 32,345 പേരുമാണ്‌ വീട്ടിൽവച്ച്‌ വോട്ടുചെയ്തത്‌. 

കൂടാതെ അവശ്യ സർവീസ്‌ ജീവനക്കാർക്കുള്ള തപാൽ വോട്ട്‌ കേന്ദ്രം വഴിയും പോളിങ്‌ ഉദ്യോഗസ്ഥർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ വഴിയും 3356 വോട്ടുംപോൾ ചെയ്തു. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ നൽകിയവരുടെ വീടുകളിലാണ്‌ പോളിങ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നത്‌. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈൽ ടീമാണ് വോട്ടർമാർക്കരികിലെത്തുന്നത്‌.  രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് നടപടി. ബാലറ്റ്‌ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക സ്റ്റീൽ സ്യൂട്ട്കേസാണ്‌ ഉപയോഗിക്കുന്നത്‌. ഏപ്രിൽ നാലുവരെയാണ്‌ വീട്ടിൽ വോട്ട്‌ ഉണ്ടാകുക. തപാൽ വോട്ടിന്‌ ഏഴുവരെയും അവസരമുണ്ട്‌.

അവസാന വോട്ട് രേഖപ്പെടുത്തി രണ്ടുപേർ വിടവാങ്ങി

വീട്ടിൽ വോട്ടുചെയത് വിരലിലെ മഷിയുണങ്ങും മുമ്പേ സംസ്ഥാനത്ത് രണ്ടുപേർ വിടവാങ്ങി. ചേർത്തല നഗരസഭ  23ാം വാർഡിൽ കരുവ ചന്ദ്രവിലാസം ശാരദാമ്മ(92), എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രൊവിഡൻസിൽ താമസിച്ചു വരുന്ന ലോനപ്പൻ(90) എന്നിവരാണ് മരിച്ചത്.

ഹൗസ് വോട്ടിങ്ങ് രീതി അനുസരിച്ച് വോട്ട് ചെയ്ത് നിമിഷങ്ങൾക്കകമാണ് രണ്ടുപേരും മരിച്ചത്. രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തി ലോനപ്പന്റെ വോട്ട് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു. ഇവിടുത്തെ മറ്റ് 9 അന്തേവാസികളും വീട്ടുവോട്ട് രീതിയിലൂടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്ത ആൾ മരിച്ചാലും ആ വോട്ടും എണ്ണുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

The number of voters who opted for the Election Commission’s home voting facility in the Kerala Assembly elections has crossed one lakh. As of yesterday, a total of 1,10,099 votes were cast through home voting and postal ballots for essential service workers. This includes 74,398 voters above 85 years of age and 32,345 persons with disabilities who exercised their franchise from home.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  a day ago
No Image

തെരുവ് നായ നിയന്ത്രണത്തിൽ ഇളവില്ല; മുൻ ഉത്തരവ് സുപ്രീം കോടതി നിലനിർത്തി

National
  •  a day ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  a day ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  a day ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  a day ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  a day ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  a day ago