HOME
DETAILS

'വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; ബിജെപിയ്ക്ക് പത്ത് സീറ്റില്‍ അധികം ലഭിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

  
Web Desk
February 27, 2026 | 12:27 PM

Conduct the election again if the BJP wins more than ten seats I will quit politics says Arvind Kejriwal-latest

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ വെല്ലുവിളിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപിക്ക് പത്ത് സീറ്റില്‍ അധികം ലഭിച്ചാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടെ ഗൂഢാലോചനയാണ് മദ്യനയ അഴിമതിക്കേസ് പിന്നിലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പിന്നാലെ അവര്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അധികാര ദാഹത്തിന്റെ ഫലമാണ്. അധികാരത്തിനായുള്ള ആ മോഹത്തില്‍ നിന്നാണ് ഈ ഗൂഢാലോചന ഉടലെടുത്തത്. എന്റെ ഭാര്യ പലപ്പോഴും സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്റെ അമ്മ ഒരുപാട് കരഞ്ഞു. മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഈ ഗൂഢാലോചനയുടെ യഥാര്‍ത്ഥ വില ഡല്‍ഹിയാണ് വഹിക്കുന്നത്. ഡല്‍ഹിയിലെ മൂന്ന് കോടി ജനങ്ങള്‍ ഇതിന്റെ പേരില്‍ കഷ്ടപ്പെടുന്നു. ആരാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക?' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയിലെ ജനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരായിരുന്നു. ഞാന്‍ സത്യസന്ധനാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാം, അതിനാല്‍ അവര്‍ എന്റെ സത്യസന്ധതയെ ആക്രമിച്ചു. ആം ആദ്മി പാര്‍ട്ടി സത്യസന്ധമാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാം. അതിനാല്‍ അവര്‍ പാര്‍ട്ടിയുടെ സമഗ്രതയെ ലക്ഷ്യം വച്ചു. 'കെജ്‌രിവാള്‍ സത്യസന്ധനല്ല' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് അവര്‍ ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു. 

ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഇന്നാണ് കുറ്റവിമുക്തരായത്. ഇരുവരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തെളിവില്ലാതെ കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജ്രിവാള്‍ പറഞ്ഞു. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

2024 മാര്‍ച്ച് 21 നാണ് കെജ് രിവാള്‍ മദ്യനയക്കേസില്‍ അറസ്റ്റിലാവുന്നത്. എ.എ.പി 100 കോടി രൂപ മദ്യലോബിയില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയെന്നാണ് പറയുന്നത്. കേസില്‍ കുറ്റാരോപിതനായ വിജയ് നായര്‍ കെജ്രിവാളിനെ ഇടയ്ക്കിടെ ഓഫിസിലെത്തി കണ്ടതായി ഇ.ഡി റിമാന്‍ഡ് നോട്ടിലും കുറ്റപത്രത്തിലും പറയുന്നു.

ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവ് കെ. കവിതയെ കെജ്രിവാളുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെയും മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  7 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  7 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  7 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  7 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  7 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  7 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  7 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  7 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  7 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  7 days ago