HOME
DETAILS

ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ പുതിയ പാലം തുറന്നു; യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

  
February 27, 2026 | 1:42 PM

new bridge opens at dubai world trade centre roundabout travel time reduced from 6 minutes to 1 minute

ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ശൈഖ് സായിദ് റോഡിനെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ മുൻപ് ആറ് മിനിറ്റോളം എടുത്തിരുന്ന യാത്രാസമയം വെറും ഒരു മിനിറ്റായി കുറയും.

ആർടിഎയുടെ പുതിയ വികസന പദ്ധതിയുടെ ഭാഗമായി തുറന്ന ഈ പാലത്തിന് 1,000 മീറ്റർ നീളമാണുള്ളത്. മണിക്കൂറിൽ 3,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള രണ്ട് പാതകളാണ് പാലത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ശൈഖ് സായിദ് റോഡിൽ നിന്ന് അൽ കരാമ, ദേര തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രധാന ഇടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിലൂടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്.

വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി തുറക്കുന്ന മൂന്നാമത്തെ പാലമാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പദ്ധതിയുടെ ആദ്യ രണ്ട് പാലങ്ങൾ ഗതാഗതത്തിനായി തുറന്നിരുന്നു.

നിലവിൽ പദ്ധതിയുടെ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ആകെ അഞ്ച് പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. ബാക്കിയുള്ള രണ്ട് പാലങ്ങൾ കൂടി 2026 ഒക്ടോബറോടെ പൂർത്തിയാകുമെന്ന് ആർ‌ടി‌എ ഡയറക്ടർ ജനറൽ മതാർ അൽ തായർ അറിയിച്ചു.

മുഴുവൻ പദ്ധതിയും യാഥാർത്ഥ്യമാകുന്നതോടെ റൗണ്ട്എബൗട്ടിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയും. അതായത് ഏകദേശം 92% സമയലാഭം യാത്രക്കാർക്ക് ലഭിക്കും. കൂടാതെ, നിലവിലുള്ള റൗണ്ട്എബൗട്ട് മാറ്റി സിഗ്നലുകളോട് കൂടിയ ഇന്റർസെക്ഷനായി ഇത് പരിഷ്കരിക്കുകയും ചെയ്യും.

a new bridge has opened at the dubai world trade centre roundabout, significantly easing traffic congestion. authorities said the project will reduce travel time from six minutes to just one minute, improving connectivity and traffic flow in the busy business district.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  6 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  6 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  6 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  6 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  6 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  6 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  6 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  6 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  6 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  6 days ago