HOME
DETAILS

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

  
Web Desk
February 27, 2026 | 4:38 PM

case registered against hindu raksha dal members for writing no entry for muslims on the walls of an express highway in up

ലക്‌നൗ: യുപിയില്‍ എക്‌സ്പ്രസ് ഹൈവേയുടെ ചുമരുകളില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡല്‍ഹി-ഡെറാഡൂണ്‍ പാതയില്‍ സഹാറാന്‍പൂര്‍ എക്‌സ്പ്രസ് വേ പാതയില്‍ ഇന്നലെ രാത്രി 11 മണിക്കാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ദേശീയപാത അതോറിറ്റി ജീവനക്കാരന്റെ പരാതിയിലാണ് ബിഹാറിഗര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

വെള്ളിയാഴ്ച്ച രാവിലെ അതുവഴി കടന്നുപോയ യാത്രക്കാരാണ് ചുമരെഴുത്ത് കണ്ടത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ദേശീയപാത അതോറിറ്റി ജീവനക്കാരന്‍ സുനില്‍കുമാറാണ് പൊലിസില്‍ പരാതി നല്‍കിയത്. പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. സഹാറാന്‍പൂരിലെ മറ്റൊരിടത്ത് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് ചുവരെഴുത്തെന്ന് ലളിത് പ്രതികരിച്ചു.  

അതേസമയം ഹിന്ദുരക്ഷാ പ്രവര്‍ത്തകര്‍ കറുത്ത പെയിന്റുമായി ചുവരെഴുതുന്നതിന്റെ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസ് കേസെടുക്കാന്‍ തയ്യാറായത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

case has been registered against hindu raksha dal activists for writing ‘no entry for muslims’ on the walls of an express highway in up.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  15 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  15 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  15 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  15 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  15 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  15 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  15 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  15 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  15 days ago